ചൂടുകാലത്ത് കൂളാകാന്‍ എളുപ്പത്തില്‍ തയ്യാറാക്കാം ടേസ്റ്റി ഫലൂദ

ഫലൂദ നമുക്ക് വീട്ടില്‍ ഉണ്ടാക്കാവുന്നതാണ്. ഈ ചൂടുകാലത്ത് കൂളാകാന്‍ ഫലൂദ തയ്യാറാക്കി നോക്കിയാലോ.

ആവശ്യമായ സാധനങ്ങള്‍

കറുത്ത കസ്‌കസ് – 1 ടേബിള്‍സ്പൂണ്‍

ഫലൂദ സേമിയ – 1 പിടി

ഇഷ്ടമുള്ള ഫ്രൂട്‌സ്

നുറുക്കിയ നട്‌സ്

വാനില ഐസ്‌ക്രീം

റോസ് സിറപ്പ്

സ്‌ട്രോബെറി / ചെറി

മംഗോ ജെല്ലി പൗഡര്‍

ചെറി ജെല്ലി പൗഡര്‍

ലൈം ജെല്ലി പൗഡര്‍

പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍

ഇവപൊറേറ്റഡ് പാല്‍ – 400 മില്ലി

കോണ്‍ഫ്‌ലോര്‍ – 1 ടീസ്പൂണ്‍

പാല്‍ – 50 മില്ലി

വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

വെള്ളം തിളപ്പിച്ച ശേഷം സേമിയ വേവിക്കുക. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ആദ്യമായി കസ്‌കസ് വെള്ളം ഒഴിച്ചു കുതിരാന്‍ വയ്ക്കുക. ജെല്ലി, പാക്കറ്റിലെ നിര്‍ദേശ പ്രകാരം സെറ്റ് ചെയ്യുക. ഊറ്റി എടുത്ത ശേഷം സേമിയയിലേക്ക് തണുത്ത വെള്ളം ഒഴിക്കുക. ഇത് തണുക്കാന്‍ വയ്ക്കുക. ഒരു പാത്രത്തില്‍ ഇവാപ്പറേറ്റഡ് മില്‍ക്ക് ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ പഞ്ചസാരയും കോണ്‍ഫ്‌ലോര്‍ പാലില്‍ കലക്കിയതും ചേര്‍ത്തു കുറുക്കിയെടുക്കുക. ശേഷം ഫ്രിഡ്ജില്‍ തണുക്കാന്‍ വയ്ക്കാം.

ഇഷ്ടമുള്ള ഫ്രൂട്ടുകളും നട്‌സും നുറുക്കി എടുക്കുക. ഒരു വലിയ ഗ്ലാസില്‍ റോസ് സിറപ്പ് ഒഴിച്ചു അലങ്കരിക്കുക. അതിലേക്ക് ഫ്രൂട്‌സും സേമിയയും കസ്‌കസും ഒന്നിന് മുകളില്‍ ഒന്നായി അടുക്കുക. ഇതിനു മുകളില്‍ തണുത്ത പാല്‍ മിശ്രിതം ഒഴിക്കുക. മൂന്നു തരം ജെല്ലികളും ഇട്ടു കൊടുക്കുക.

ഇതിനു മുകളില്‍ നുറുക്കിയ നട്‌സും ഇഷ്ടമുള്ള ഐസ് ക്രീമും ചേര്‍ക്കാം.ഏറ്റവും മുകളില്‍ വാനില ഐസ് ക്രീമും സ്‌ട്രോബെറിയും റോസ് സിറപ്പുംനട്‌സും വിളമ്ബി അലങ്കരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News