വേണ്ട വിഭവങ്ങൾ
മത്തങ്ങ – കാല്‍ കിലോ
തുവര പരിപ്പ് – 100 ഗ്രാം
തേങ്ങ – ഒരു തേങ്ങയുടെ പകുതി തിരുമ്മിയെടുത്തത്
പച്ചമുളക് – 2 നീളത്തില്‍ കീറിയെടുത്തത്
ജീരകം – ഒരു ടി സ്പൂണ്‍
വെളുത്തുള്ളി – 4 അല്ലി
മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍
മുളക് പൊടി – ഒരു ടി സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം,കറിവേപ്പില,എണ്ണ ,കടുക് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തുവര പരിപ്പ് കഴുകി മത്തങ്ങയും , വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക .
തേങ്ങ തിരുമ്മി ,ജീരകം,കറിവേപ്പില,വെളുത്തുള്ളി,മഞ്ഞള്‍പൊടി മുളക് പൊടി ഇവ ചേര്‍ത്ത് നന്നായി അരചെടുകുക .
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു പച്ചമുളക്,കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക .ചൂടായി വരുമ്പോള്‍ അരച്ച തേങ്ങ മിശ്രിതം ചേര്‍ക്കുക .
തിളക്കുമ്പോള്‍ ഒന്ന് ഇളക്കി തീ അണക്കുക.
(വേണമെങ്കില്‍ 3 ടി സ്പൂണ്‍ തിരുമ്മിയ തേങ്ങയും ഒരു തണ്ട് കറിവേപ്പിലയും ഒരു ടി സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറുത്തു കോരി കറിയില്‍ ചേര്‍ത്താല്‍ നല്ല സ്വാദ് കിട്ടും )
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here