റവ ഉപയോഗിച്ച് ഇതാ ഒരു അടിപൊളി നാലുമണി പലഹാരം

ചായയ്‌ക്കൊപ്പം കഴിക്കാൻ ഞൊടിയിടയിൽ ഒരു പലഹാരം ഉണ്ടാക്കിയാലോ? റവ ഉപയോഗിച്ച് എളുപ്പത്തിൽ ഇത് തയ്യാറാക്കാൻ കഴിയും. വളരെ കുറച്ച് ചേരുവകൾ മാത്രം മതി.

ALSO READ: സ്‌കൂട്ടറും ഓട്ടോയുമായി മാറ്റാം; പുതിയ ഇവിയുമായി ഹീറോ

ചേരുവകൾ,

1 റവ – അരക്കപ്പ്

2.കട്ടത്തൈര് – അരക്കപ്പ്

3 പച്ചമുളക് – പൊടിയായി അരിഞ്ഞത്

4 കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – രണ്ട് സ്പൂൺ

5 മല്ലിയില, അരിഞ്ഞത് – രണ്ട് സ്പൂൺ

6 ഉപ്പ് – പാകത്തിന്

7 എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം,

ഒരു ബൗളിൽ റവ എടുത്ത് അതിലേക്കു തൈര് ചേർത്തിളക്കി അരമണിക്കൂർ വയ്ക്കുക. ഇതിൽ നിന്നും ഓരോ ചെറിയ സ്പൂൺ വീതം എടുത്തു ചൂടായ എണ്ണയിൽ വറുത്തു കോരുക. സോസിനൊപ്പം വിളമ്പാം.

ALSO READ: നിതീഷിന്റെ പിന്മാറ്റം പ്രധാനമന്ത്രി കസേര കിട്ടില്ലെന്ന് ഉറപ്പിച്ചിട്ടോ? ബിജെപി നീക്കത്തിന് പിന്നില്‍!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News