പ്രതീക്ഷിക്കാതെ അതിഥികളെത്തിയോ? എളുപ്പത്തിലൊരു ലെമൺ റൈസ് തയാറാക്കിയാലോ…

വീട്ടിൽ പ്രതീക്ഷിക്കാതെ അതിഥികളെത്തിയാൽ കഴിക്കാൻ എന്ത് കൊടുക്കും എന്നത് ഒരു പ്രശ്നം തന്നെയാണ്. എന്തെങ്കിലും വ്യത്യസ്തമാണ് രുചികരമായും ഉണ്ടാക്കാനായി നമ്മൾ പലപ്പോഴും പണിപ്പെടാറുണ്ട്. ഇതൊക്കെ എളുപ്പത്തിൽ വേണം താനും. അതിഥികളെത്തുമ്പോൾ എളുപ്പത്തിൽ ഉണ്ടാക്കാനും അവധി ദിവസങ്ങളിൽ വെറൈറ്റിയായി പരീക്ഷിച്ച് നോക്കാനും കഴിയുന്ന ഒരു ലെമൺ റൈസ് തയാറാക്കിയാലോ.

Also Read: ബാറുടമകളുടെ പണപ്പിരിവ് കേസ്; തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകൻ അർജ്ജുൻ രാധാകൃഷ്ണനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

ആവശ്യമായ ചേരുവകൾ

എണ്ണ- 2 ടേബിള്‍ സ്പൂണ്‍
വെള്ളം – മുക്കാല്‍ കപ്പ്
ഉപ്പ് – ആവശ്യത്തിന്
വറവ് താളിക്കാന്‍
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
ജീരകം – അര ടീസ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
വറ്റല്‍ മുളക് – 2
പച്ചമുളക് – 2
കറിവേപ്പില – 2 തണ്ട്
ഉഴുന്ന് പരിപ്പ് – അര ടീസ്പൂണ്‍
കപ്പലണ്ടി -കാല്‍ കപ്പ്
നാരങ്ങാനീര് -കാല്‍ കപ്പ്
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

അരി നന്നായി കഴുകി വൃത്തിയാക്കി 10 മിനിട്ട് മാറ്റി വെയ്ക്കുക. ശേഷം പാത്രത്തില്‍ അരിയിട്ട് വെള്ളം ഒഴിച്ച ശേഷം എണ്ണയും ഉപ്പും ചേര്‍ത്ത് കൊടുക്കുക. വെള്ളം തിളച്ചുവരുമ്പോള്‍ തീ കുറച്ച് വെള്ളം വറ്റിച്ചെടുക്കാം. അരി വെന്തതിന് ശേഷം തീയണയ്ക്കാം.

Also Read: ‘ആൺ-പെൺ ചട്ടക്കൂടിൽ ഒതുക്കരുത്’, തൊഴിൽ, വിദ്യാഭ്യാസ രംഗത്ത് ട്രാൻസ്‌ജെൻഡറുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണം: മദ്രാസ് ഹൈക്കോടതി

ഇനി വറവ് താളിക്കേണ്ടതുണ്ട്. അതിനായി പാനില്‍ എണ്ണ ചൂടാക്കിയ ശേഷം അതില്‍ കപ്പലണ്ടി വറുത്തെടുക്കണം.അതു കോരി മാറ്റി അതേ എണ്ണയില്‍ തന്നെ ജീരകം ,കടുക് ഇവ ഇട്ട് പൊട്ടി തുടങ്ങുമ്പോള്‍ വറ്റല്‍മുളകും പച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചെടുക്കാം. ശേഷം ഉഴുന്ന് പരിപ്പ് ഇട്ടു ഒരു മിനിറ്റ് വറുക്കാം. അതിലേയ്ക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്തുകൊടുക്കാം.

ഇതിലേയ്ക്ക് നേരത്തെതന്നെ വേവിച്ചു വച്ചിരിക്കുന്ന അരിയും വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും ചേര്‍ത്തുകൊടുക്കാം . ഇതില്‍ നാരങ്ങ നീരും ഇതിലേക്ക് ചേര്‍ത്തുകൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേര്‍ത്തിട്ട് നന്നായി ഇളക്കിയെടുക്കാം.ഇതോടെ ലെമണ്‍ റൈസ് റെഡിയായി. പപ്പടവും അച്ചാറും ചേര്‍ത്ത് വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News