എണ്ണയിൽ മുക്കിപ്പൊരിക്കണ്ട… വായിൽ വെള്ളമൂറുന്ന ഒരു മസാല ചിക്കൻ തയാറാക്കിയാലോ..?

അമിതമായി എണ്ണയും മറ്റ് ചേരുവകളും ആരോഗ്യത്തെ മോശമായി ബാധിക്കുമോ എന്ന് പേടിച്ചല്ലേ മിക്കപ്പോഴും ഇഷ്ടമായിട്ടും ചിക്കൻ വിഭവങ്ങൾ ഒഴിവാക്കുന്നത്. ഇനി അങ്ങനെ കഷ്ടപ്പെട്ട് ഒഴിവാക്കേണ്ട. ആരോഗ്യകരവും രുചികരവുമായ ഒരു മസാല ചിക്കൻ തയാറാക്കിയാലോ…

Also Read: ക്രിക്കറ്റിലും ഫുട്ബോളിലും ഇനി ലീഗ് മത്സരങ്ങളുടെ കാലം; മലയാളികൾക്ക് ആഘോഷമാക്കാൻ ഐഎസ്എലും കേരള ക്രിക്കറ്റ് ലീഗും

ആവശ്യമായ ചേരുവകൾ

ചിക്കന്‍ – അര കിലോ
മസാല
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മുളകുപൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളകുപൊടി – അര ടേബിള്‍സ്പൂണ്‍
ഗരം മസാല – കാല്‍ ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
തൈര് – മുക്കാല്‍ ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
രണ്ടാമത്തെ ചേരുവകള്‍
തേങ്ങ
പെരുംജീരകം
ഉള്ളി

Also Read: മൂന്ന് ലിറ്റർ രക്തം ഛർദിച്ചു, പിന്നാലെ മരണം; അമിത മദ്യപാനം മൂലം യുവാവിന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് ഡോക്ടർ

പാകം ചെയ്യുന്ന വിധം

ചിക്കന്‍ കഴുകി വൃത്തിയാക്കി, മസാല പിടിക്കാന്‍ നന്നായി വരഞ്ഞു കൊടുക്കുക. മസാലയ്ക്ക് വേണ്ട ചേരുവകള്‍ എല്ലാം കൂടി മിക്സ് ചെയ്ത് ചിക്കന് മുകളില്‍ പുരട്ടി വയ്ക്കുക. കുറച്ചു നേരം മാറ്റി വയ്ക്കുക. ഇഡ്ഡലിത്തട്ടില്‍ എണ്ണ പുരട്ടിയ ശേഷം, ഈ ചിക്കന്‍ പീസുകള്‍ അതിലേക്ക് വയ്ക്കുക. മുകളില്‍ കവിവേപ്പില, അരിഞ്ഞ പച്ചമുളക് എന്നിവ വിളമ്പുക. 25 മിനിറ്റ് ആവി കയറ്റി വേവിക്കുക. തേങ്ങ, പെരുംജീരകം, ഉള്ളി എന്നിവ മിക്സിയുടെ ജാറില്‍ ഇട്ടു ഒതുക്കി എടുക്കുക. ഒരു പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച ശേഷം ഈ മിക്സ് അതിലേക്ക് ഇട്ട് ഒന്ന് ഇളക്കുക. കുറച്ചു കറിവേപ്പില, ഉപ്പ് എന്നിവ കൂടി ചേര്‍ക്കുക. നേരത്തെ ഇഡ്ഡലിത്തട്ടില്‍ വേവിച്ച ചിക്കനില്‍ നിന്നും ഇറങ്ങി വന്ന വെള്ളം ഇതിലേക്ക് ഒഴിച്ച് ഇളക്കുക. ഇതിനു മുകളിലേക്ക് നേരത്തെ വേവിച്ച ചിക്കന്‍ കൂടി വച്ച് ഇളക്കുക. എണ്ണയില്‍ പൊരിക്കാത്ത രുചികരമായ ചിക്കന്‍ റെഡി!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News