അരിപ്പൊടികൊണ്ട് പുട്ട് ഉണ്ടാക്കി മടുത്തവരാണോ നിങ്ങള്‍; എന്നാല്‍ ഒരു ഓട്‌സ് പുട്ട് തയ്യാറാക്കിയാലോ!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണല്ലോ പുട്ട്. അരിപ്പൊടി ഉപയോഗിച്ച് പുട്ട് ഉണ്ടാക്കി മടുത്തവര്‍ക്കുവേണ്ടി ഓട്‌സ് വച്ച് എളുപ്പത്തില്‍ രുചികരമായ പുട്ട് തയ്യാറാക്കാം.

Also Read: ശുചീകരണ പ്രവര്‍ത്തനങ്ങളിലെ വ്യവസ്ഥകള്‍ പാലിച്ചില്ല; കെഎസ്ആര്‍ടിസി ശൗചാലയം നടത്തിപ്പ് കരാര്‍ ഉടമയ്ക്കതിരെ നടപടി

ചേരുവകള്‍

ഓട്‌സ്-2കപ്പ്
വെളളം-ആവശ്യത്തിന്
ഉപ്പ്-പാകത്തിന്
തേങ്ങ-ആവശ്യത്തിന്

Also Read: നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതി; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ അന്വേഷണ റിപ്പോർട്ട്

തയ്യാറാക്കുന്ന വിധം

ആദ്യം ചീനച്ചട്ടി ചൂടാക്കി ഓട്‌സ് ഒന്ന് വറുത്തെടുക്കുക. ഓട്‌സിന്റെ ചൂട് ഒന്ന് മാറിയ ശേഷം തരുതരുപ്പായി പൊടിച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ ആവശ്യത്തിന് വെളളം എടുത്ത് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കി ഓട്‌സ് പൊടിച്ചു വച്ചതിലേക്ക് തളിച്ച് പാകപ്പെടുത്തി എടുക്കുക. പതിനഞ്ചു മിനിറ്റ് അടച്ചു മാറ്റിവെക്കുക. പിന്നീട് പുട്ടുകുടത്തില്‍ കാല്‍ കപ്പ് വെളളം ഒഴിച്ച് തിളപ്പിക്കുക. പുട്ടുകുറ്റിയില്‍ ചില്ലിട്ട് അല്പം തേങ്ങ ചിരകിയിട്ട് കുറച്ചു മാവ് ചേര്‍ത്ത് പിന്നേയും തേങ്ങ ചേര്‍ത്ത് അടച്ച് പുട്ടുകുടത്തില്‍ വയ്ക്കുക. ഒരു 7-8 മിനിറ്റ് വേവിച്ച ശേഷം പുട്ടുകുറ്റി എടുത്ത് സെര്‍വ്വിംഗ് ഡിഷിലേക്ക് പുട്ട് മാറ്റുക. രുചികരമായ ഓട്‌സ് പുട്ട് തയ്യാര്‍.ബാക്കിയുളള മാവും ഇതുപോലെ ചെയ്യുക. ചൂടൊടെ മസാലക്കറിയോ കടലക്കറിയോ കൂട്ടിക്കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News