വീട്ടിൽ അതിഥികളെത്തിയോ? ഓടിച്ചിട്ട് ഒരു വെജ് പുലാവ് വച്ചാലോ…

വീട്ടിൽ അപ്രതീക്ഷിതമായി അതിഥികളെത്തുമ്പോൾ നമ്മുടെ സ്ഥിരം പ്രശ്നം അവർക്ക് കഴിക്കാൻ എന്ത് വിളമ്പും എന്നതാണ്. ഉച്ചഭക്ഷണ സമയത്ത് ആണ് അതിഥികൾ എത്തുന്നതെങ്കിൽ പറയുകയേ വേണ്ട. അങ്ങനെ വരുമ്പോൾ സ്ഥിരം ചെയ്യാറുള്ളത് കുക്കറിൽ അരി വേവിക്കുകയും എന്തെങ്കിലും തട്ടിക്കൂട്ട് കറികൾ തയാറാക്കുകയും ആണ്. എന്നാൽ ഈ ഓട്ടപാച്ചിലൊന്നുമില്ലാതെ ഒരു വെറൈറ്റി ഉച്ചഭക്ഷണം തയാറാക്കിയാലോ. അതിഥികളെ കൈയിലെടുക്കാൻ ഇനി എളുപ്പത്തിൽ ഒരു വെജ് പുലാവ് ഉണ്ടാക്കാം.

Also Read: ‘രഞ്ജിത്തിനെതിരായ ആരോപണത്തിൽ നടപടി സംബന്ധിച്ച് സർക്കാറിനോട് റിപ്പോർട്ട് തേടും’: പി സതീദേവി

ആവശ്യമായ ചേരുവകൾ

ബസ്മതി റൈസ്- അര കപ്പ്
സവോള- 1 നന്നായി അരിഞ്ഞത്
തക്കാളി- ചെറുത് നന്നായി അരിഞ്ഞത്
പച്ചമുളക്- രണ്ട്
ഗ്രീന്‍ പീസ്- കാല്‍ കപ്പ്
ബീന്‍സ് നന്നായി അരിഞ്ഞത്- 3 ടേബിള്‍ സ്പൂണ്‍
കാരറ്റ് അരിഞ്ഞത്- കാല്‍ കപ്പ്
ബേ ലീഫ്- 1 ചെറിയ പീസ്
കറുവാപ്പട്ട- 1 ഇഞ്ച്
ഗ്രാമ്പൂ-2
ഗരംമസാല- കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
മല്ലിയില – രണ്ട് ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
നെയ്യ്- 1 ടീസ്പൂണ്‍
വെള്ളം- 1 കപ്പ്
ഉപ്പ്- ആവശ്യത്തിന്

Also Read: വിലയോ തുച്ഛം…ഗുണമോ മെച്ചം! വിവോ വൈ18ഐ ഇന്ത്യയിൽ അവതരിപ്പിച്ചു

പാകം ചെയ്യുന്ന വിധം

അരി നന്നായി കഴുകി പതിനഞ്ച് മിനിറ്റ് കുതിര്‍ക്കാന്‍ വെക്കുക. ശേഷം ഒരു പ്രഷര്‍ കുക്കറില്‍ പാനില്‍ എണ്ണയും നെയ്യും ചൂടാക്കി ബേ ലീഫും കറുവാപ്പട്ടയും ഗ്രാമ്പുവും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് സവോള ചേര്‍ത്ത് ഇളംബ്രൗണ്‍ നിറമാവും വരെ വഴറ്റുക. ഇനി പച്ചമുളക് ചേര്‍ത്ത് തക്കാളിയും ഗ്രീന്‍ പീസും ബീന്‍സും കാരറ്റും ചേര്‍ക്കുക.ഇത് നന്നായി വഴറ്റുക. ഇനി കുതിര്‍ത്തുവച്ച അരിയും ഗരംമസാലയും മഞ്ഞള്‍പൊടിയും മുളുകുപൊടിയും ഉപ്പും ചേര്‍ക്കുക. രണ്ടുമിനിറ്റ് ഇളക്കിയതിനുശേഷം ഒരു കപ്പ് വെള്ളമൊഴിക്കുക. കുക്കര്‍ മൂടിവച്ച് രണ്ടു വിസിലാകും വരെ വേവിക്കുക. ഒരു വിസില്‍ വന്നു കഴിയുമ്പോള്‍ തന്നെ തീ കുറച്ചു വെക്കണം. ആവി പോയതിനുശേഷം മൂടി പതിയെ തുറന്ന് വെജ് പുലാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News