സ്ഥിരം കറികളൊക്കെ മടുത്തോ? ചോറിനൊപ്പം പെട്ടെന്ന് തട്ടിക്കൂട്ടാം ഒരു കുരുമുളക് കറി

ഉച്ചയ്ക്ക് ചോറിനൊപ്പം സ്ഥിരം തോരനും മെഴുകുപുരട്ടിയും അവിയലുമൊക്കെ കഴിച്ചു മടുത്തിരിക്കുകയാണോ. ചോറിനൊപ്പമായതുകൊണ്ടു വ്യത്യസ്തമായി എന്തുണ്ടാക്കും എന്നും സംശയമായിരിക്കും. എന്നാൽ ചോറിനൊപ്പം എളുപ്പത്തിൽ ഒരു കുരുമുളക് കറി പരീക്ഷിച്ചുനോക്കിയാലോ.

Also Read: കാണുമ്പോൾ നാവിൽ വെള്ളമൂറാൻ വരട്ടെ..! കാൻസറിന്‌ വരെ കാരണമാകാം, പുതുച്ചേരിയിൽ പഞ്ഞിമിഠായി നിരോധിച്ച് സർക്കാർ

ആവശ്യമായ ചേരുവകൾ

കുരുമുളക്
ചുവന്ന മുളക്
മല്ലി
ഉഴുന്ന്
കടുക്
ഉലുവ
കറിവേപ്പില
കായം
ഉപ്പ്
മഞ്ഞൾപൊടി
ശർക്കര

Also Read: കുറച്ചു സമയം കുടുംബത്തിന് കൊടുക്കണം; 37ാം വയസിൽ ട്രാക്കിനോട് വിടപറയാൻ ഷെല്ലി ആന്‍ ഫ്രേസര്‍

പാകം ചെയ്യുന്ന വിധം

ഒരു പാൻ ചൂടാക്കി കുരുമുളക്, ചുവന്ന മുളക്, മല്ലി, ഉഴുന്ന്, കടുക്, ഉലുവ എന്നിവ ചേർത്ത് ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക. ഇടത്തരം തീയിൽ വേണം ഇവ റോസ്റ്റ് ചെയ്യാൻ. കറിവേപ്പില കൂടെ ചേർത്ത് ഇളക്കി കൊടുത്ത ശേഷം, ഇത് തണുത്ത് കഴിഞ്ഞാൽ മിക്സിയുടെ ജാറിൽ എടുത്ത് നന്നായി പൊടിച്ചെടുക്കുക. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കുക. ഇതിലേയ്ക്ക് ഒരു നുള്ള് കായം, കറിവേപ്പില എന്നിവ കൂടെ ചേർത്ത് ഇളക്കി ഇതിലേയ്ക്ക് പുളിവെള്ളം കൂടെ ഒഴിച്ച് കൊടുക്കുക. ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപൊടി, ശർക്കര എന്നിവ കൂടെ ചേർത്തിളക്കിയ ശേഷം എല്ലാം ഒരു നാലഞ്ച് മിനിറ്റ് പാകം ചെയ്യുക.

ഇനി നമ്മൾ നേരത്തെ പൊടിച്ച് വെച്ച മസാല കൂടെ ഇതിലേയ്ക്ക് ചേർത്ത് ഇളക്കി എണ്ണ തെളിഞ്ഞ് വരുന്നത് വരെ പാകം ചെയ്യണം. എരിവൊക്കെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ സ്വാദിഷ്ടമായ ഈ കറി നിങ്ങളുടെ മനം കവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News