ചിക്കനുണ്ടോ വീട്ടിൽ; തയാറാക്കാം വ്യത്യസ്തമായ ചിക്കൻ കൊണ്ടാട്ടം..!

വീട്ടിൽ ചിക്കൻ വാങ്ങുമ്പോഴൊക്കെ ഒരേ രീതിയിൽ തയാറാക്കി മടുത്തോ. എന്നാൽ ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചുനോക്കൂ. എളുപ്പത്തിലുണ്ടാക്കാം വ്യത്യസ്തമായ ചിക്കൻ കൊണ്ടാട്ടം.

Also Read: സെവൻസ് കളിച്ച് സഞ്ജു സാംസൺ; വീഡിയോ വൈറൽ

ചേരുവകൾ

1. ചിക്കൻ – ഒരു കിലോ
2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – മൂന്നു വലിയ സ്പൂൺ
നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. കോൺഫ്‌ളോർ – രണ്ടു വലിയ സ്പൂൺ
4. വെളിച്ചെണ്ണ – ഒരു കപ്പ്
5. വറ്റല്‍മുളക് – അഞ്ച്
കറിവേപ്പില – രണ്ടു തണ്ട്
6.ചുവന്നുള്ളി – രണ്ടു കപ്പ്, അരിഞ്ഞത്
സവാള – ഒന്ന് ,അരിഞ്ഞത്
7.വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ
ടുമാറ്റോ സോസ് – നാലു വലിയ സ്പൂൺ
വെള്ളം – കാൽ കപ്പ്
പഞ്ചസാര – അര ചെറിയ സ്പൂൺ

Also Read: എന്നെ വിളിക്കരുത്, ഞാൻ വരില്ല; പരിഭവമില്ലെന്ന് ചിത്ര

പാകം ചെയ്യുന്ന വിധം

ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക. ഇതിലേക്കു കോൺഫ്ളോർ ചേർത്തു യോജിപ്പിച്ച് ചൂടായ എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കണം. ഇതേ എണ്ണയിൽ നിന്നും രണ്ടു വലിയ സ്പൂൺ എണ്ണയിൽ അഞ്ചാമത്തെ ചേരുവ വഴറ്റണം. ആറാമത്തെ ചേരുവ ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഏഴാമത്തെ ചേരുവ ചേർക്കണം. തിളയ്ക്കുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചിക്കനും ചേർത്തിളക്കി അഞ്ചു മിനിറ്റു മൂടിവച്ചു വേവിക്കുക. അരപ്പു ചിക്കനിൽ പുരണ്ടിരിക്കുന്ന പരുവത്തില്‍ വാങ്ങാം.

രുചികരമായ ചിക്കൻ കൊണ്ടാട്ടം തയ്യാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News