മീന്‍ വെട്ടുമ്പോള്‍ ഇനി കൈയിലും ശരീരത്തും അഴുക്കും നാറ്റവും ഉണ്ടാകില്ല; ഞൊടിയിടയില്‍ മീന്‍ വൃത്തിയാക്കാന്‍ എളുപ്പവിദ്യ

മീന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ മീന്‍ വെട്ടുമ്പോഴുള്ള അഴുക്കും ചോരയും ദേഹത്തേക്ക് തെറിക്കുന്നത് പച്ചമീനിന്റെ നാറ്റവും പലര്‍ക്കും ഇഷ്ടമല്ല എന്നതാണ് സത്യാവസ്ഥ. മീന്‍ വൃത്തിയാക്കുമ്പോള്‍ ചെതുമ്പല്‍ കളയുകയെന്നതാണ് ഏറ്റവും വലിയ പണി.

എത്ര കഴുകി വൃത്തിയാക്കിയാലും ചിലപ്പോള്‍ അഴുക്കുകളുണ്ടാകും. െചതുമ്പല്‍ തെറിക്കാതെ മത്തി വൃത്തിയാക്കാനായി ഒരു വലിയ പാത്രവും കൈ മുങ്ങും വിധത്തില്‍ വെള്ളവും മാത്രം മതി. വെള്ളത്തില്‍ വച്ച് തന്നെ മീന്‍ വെട്ടിയെടുക്കുകയാണെങ്കില്‍ ചെതുമ്പല്‍ തെറിക്കുന്ന പ്രശ്‌നം പരിഹരിക്കാം.

Also Read : ഇത് കലക്കൻ പ്രകടനത്തിന്! നോഹ സദൗഇ ബ്ലാസ്റ്റേഴ്‌സിന്റെ സെപ്റ്റംബറിലെ മികച്ച പ്ലെയർ

മീനിലെ മുഴുവന്‍ അഴുക്കിനെയും പുറത്തെടുക്കാനും വഴിയുണ്ട്. വെട്ടിയെടുത്ത മീന്‍ നന്നായി കഴുകിയതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. മീനുകള്‍ മുങ്ങും വിധത്തില്‍ വെള്ളമൊഴിക്കണം. അതിലേക്ക് ഉപ്പും ചേര്‍ത്ത് കൊടുക്കുക.

തുടര്‍ന്ന് തിരിച്ചും മറിച്ചും ഇട്ടുകൊടുക്കണം. 15 മിനിറ്റിന് ശേഷം വെള്ളത്തില്‍ നിന്നെടുത്ത് ഒരു തവണ കൂടി കഴുകുക. ഉപ്പിന് പകരം വിനാഗിരിയും ഇത്തരത്തില്‍ ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News