ഇങ്ങനെ ചെയ്താല്‍ ചീര എത്രനാള്‍ വേണമെങ്കിലും കേടുവരാതെ സൂക്ഷിക്കാം; ഇതാ ഈസി ടിപ്‌സ്

ആകര്‍ഷകവും പോഷകസമ്പന്നവുമാണ് ചീരകള്‍. വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചീര ഏറെ ഗുണം ചെയ്യും. പോഷകസമ്പന്നമായ ചീരയുടെ ഗുണങ്ങള്‍ പൂര്‍ണമായും ലഭിക്കാന്‍ പാചകത്തിലും പ്രത്യേക ശ്രദ്ധ വേണം.

അമിതമായി വേവിക്കുന്നത് ചീരയുടെ ഗുണം കുറയ്ക്കും. സൂപ്പുകളില്‍ ചീരയിലകള്‍ക്ക് ഒടുവില്‍ മാത്രം ചേര്‍ക്കുന്നതാണ് ഗുണകരം. ചീര അടച്ചുവെച്ച് പാകം ചെയ്യുന്നത് പോഷകനഷ്ടം കുറയ്ക്കും. നെയ്യോ പരിപ്പോ ചേര്‍ത്ത് ചീരയെ കൂടുതല്‍ പോഷകപ്രദമാക്കാം. പ്രത്യേകിച്ച് കുട്ടികള്‍ക്ക് നല്‍കുമ്പോള്‍.

ഇലകളും തണ്ടും വേഗം വാടിപോകുന്നതിനാല്‍ ഫ്രിജില്‍ വച്ചാലും കുറെയധികം ദിവസം ചീര ഉപയോഗിക്കാന്‍ പറ്റില്ല. എന്നാല്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ ചീര വാടാതെ നല്ല ഫ്രെഷായി വയ്ക്കാം.

തണ്ടില്‍ നിന്നും ഇലകള്‍ മാത്രം അടര്‍ത്തിയെടുത്ത് നന്നായി കഴുകിയതിനു ശേഷം ടിഷ്യൂ പേപ്പര്‍ കൊണ്ട് ഒപ്പിയെടുക്കാം. പേപ്പര്‍ ടൗവല്‍ കൊണ്ടോ ടിഷ്യൂവിലോ പൊതിഞ്ഞെടുത്ത ചീര നല്ല മുറുക്കമുള്ള കണ്ടെയ്‌നറുകളില്‍ അടച്ച് ഫ്രിജിലെ ഡ്രോയറില്‍ ഏകദേശം 10 ദിവസം വരെ സൂക്ഷിക്കാം.

ചീര ഫ്രിജില്‍ വയ്ക്കുമ്പോള്‍ എഥിലീന്‍ ഉല്‍പ്പാദിപ്പിക്കുന്ന പഴങ്ങള്‍ വാഴപ്പഴം, ആപ്പിള്‍ എന്നിവ അടുത്ത് സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക. എഥിലീന്‍ വാതകം കാരണം ചീര കൂടുതല്‍ വേഗത്തില്‍ ചീത്തയാക്കും. ചീര ഒരാഴ്ചയിലേക്കോ അതില്‍ കൂടുതലോ സൂക്ഷിക്കണമെങ്കില്‍ അത് സംഭരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഫ്രീസിങ്.

ചീരയിലകള്‍ കഴുകി വൃത്തിയാക്കിയതിനു ശേഷം മുഴുവന്‍ ചീര ഇലകളും ഫ്രീസര്‍ ബാഗുകളില്‍ വയ്ക്കുക. മുറുകെ അടയ്ക്കുന്നതിന് മുമ്പ് അധിക വായു നീക്കം ചെയ്യുന്നത് ഉറപ്പാക്കണം. ഒരു വര്‍ഷം വരെ അവ ഫ്രീസറില്‍ സൂക്ഷിക്കാം.

അതേസമയം ചീര വേവിക്കുമ്പോൾ വെള്ളത്തിൽ അല്പം ഉപ്പു ചേർത്താൽ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News