ചോറിന്റെയും ചപ്പാത്തിയുടെയുമൊക്കെ കൂടെ കഴിക്കാന്‍ ടേസ്റ്റി ചെമ്മീന്‍ ഉലത്തിയത് ഈസിയായി തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം
1.ചെമ്മീന്‍ – അരക്കിലോ
2.ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
3 ഇഞ്ചി നീളത്തില്‍ അരിഞ്ഞത് – അര ചെറിയ സ്പൂണ്‍
4 വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് – അര ചെറിയ സ്പൂണ്‍
5 മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍
6 മല്ലിപ്പൊടി – അര ചെറിയ സ്പൂണ്‍
7 കുരുമുളകുപൊടി – കാല്‍ ചെറിയ സ്പൂണ്‍
8 മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
9 കുടംപുളി, കറിവേപ്പില, ഉപ്പ് – പാകത്തിന്
10 എണ്ണ – കാല്‍ കപ്പ്
11 സവാള/ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത് – കാല്‍ കപ്പ്
12 പാകം ചെയ്യുന്ന വിധം
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ കഴുകി വൃത്തിയാക്കി എടുക്കുക. ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, മഞ്ഞള്‍പ്പൊടി, കുടംപുളി, കറിവേപ്പില, ഉപ്പ് തുടങ്ങിയവ ചേര്‍ത്തു കലക്കി ചെമ്മീനും ചേര്‍ത്തു വേവിച്ചു ചാറു കുറുകിയ പാകത്തില്‍ വാങ്ങുക. പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റി ഇളം ചുവപ്പു നിറമാകുമ്പോള്‍ ചെമ്മീന്‍ ചേര്‍ത്ത് ഉലര്‍ത്തുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here