കറിയുണ്ടാക്കാൻ മടിയാണോ? എങ്കിൽ ടേസ്റ്റി തക്കാളി റൈസ് ട്രൈ ചെയ്യൂ

തക്കാളി ഉപയോഗിച്ച് രുചികരമായ തക്കാളി ചോറ് ഉണ്ടാക്കിയാലോ? കറി ഉണ്ടാക്കാൻ മടിയുള്ള ദിവസം ഉറപ്പായും പരീക്ഷിച്ച് നോക്കാവുന്ന ഒരു വിഭവമാണ് തക്കാളി ചോറ്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന വിഭവമാണ് ഇത്. എങ്കിൽ എങ്ങനെ തക്കാളി ചോറ് ഉണ്ടാക്കാം എന്ന് നോക്കിയാലോ?

Also read:ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കീഴടക്കാന്‍ പ്രമുഖ താരങ്ങള്‍; ഈ ആഴ്ച റിലീസിനൊരുങ്ങുന്ന 4 വമ്പന്‍ ചിത്രങ്ങള്‍ ഇതാ

ആവശ്യ സാധനങ്ങൾ :

1. ബസ്മതി അരി – 2 കപ്പ്
2. എണ്ണ – 4 വലിയ സ്‌പൂൺ
3. കടുക് – 1 ചെറിയ സ്‌പൂൺ
4. സവാള – 1 എണ്ണം, നീളത്തിൽ അരിഞ്ഞത്
വറ്റൽ മുളക് – 8 എണ്ണം, രണ്ടായി മുറിച്ചത്
കറിവേപ്പില – 2 തണ്ട്
വെളുത്തുള്ളി – 2 അല്ലി, അരിഞ്ഞത്
5. തക്കാളി – 6 എണ്ണം, കഷണങ്ങളാക്കിയത്
6. മുളകുപൊടി – 1/2 ചെറിയ സ്‌പൂൺ
7. തിളച്ച വെള്ളം – 4 കപ്പ്
ഉപ്പ് – പാകത്തിന്

Also read:75ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

പാകം ചെയ്യുന്ന വിധം :

അരി കഴുകി വാരി വെള്ളം നന്നായി വാലാൻ വയ്ക്കണം.പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം സവാളയും വറ്റൽമുളകും കറിവേപ്പിലയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക. മൂത്ത മണം വരുമ്പോൾ തക്കാളി ചേർത്തു വഴറ്റണം. ഇതിലേക്കു മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തിളക്കുക. എണ്ണ തെളിയുമ്പോൾ അരി ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക. ഇതിലേക്കു വെള്ളം ഒഴിച്ച് ഉപ്പും ചേർത്തു മൂടി വച്ചു വേവിച്ചു വറ്റിച്ചെടുക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News