മലയാളികളുടെ ഇഷ്ട്ട പലഹാരം എളുപ്പത്തിൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കു!

മലയാളികളുടെ ഇഷ്ട്ട പലഹാരമായ ഉണ്ണിയപ്പം ഇനി എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം…

ആവശ്യ സാധനങ്ങൾ:

പച്ചരി – 3 കപ്പ്
ചെറുപഴം – 5 എണ്ണം
ശർക്കര – 750 ഗ്രാം
വെള്ളം – ¾ കപ്പ്
നെയ്യ് – 2 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി – 1 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
തേങ്ങാകൊത്ത്
വെളിച്ചെണ്ണ

Also read:തേങ്ങയില്ലാതെ ഒരു കിടിലൻ ചട്ടിണി ഉണ്ടാക്കാം… ഈസി റെസിപ്പി

ഉണ്ടാക്കുന്ന വിധം:

പച്ചരി കഴുകി രണ്ടര മണിക്കൂർ കുതിർത്തിയ ശേഷം പൊടിച്ചു അരിച്ചെടുക്കണം (ചെറിയ തരിയോടെ ). ശേഷം ശർക്കര മുക്കാൽ കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. അരിപ്പൊടിയിലേക്കു പഴം അടിച്ചതും ശർക്കര പാനിയും ഏലക്കാപ്പൊടിയും ഒരു നുള്ളു ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം 6 മണിക്കൂർ വയ്ക്കണം.

ശേഷം നെയ്യിൽ തേങ്ങാ കൊത്തു വറുത്തതും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഉണ്ണിയപ്പ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉണ്ണിയപ്പത്തിന്റെ മാവു ഒഴിച്ച് കൊടുക്കുക. ഒരു വശം മൊരിഞ്ഞു വന്നാൽ ഉണ്ണിയപ്പം മറിച്ചിട്ടു കൊടുത്തു ഫ്രൈ ചെയ്തു എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News