തേങ്ങയരയ്ക്കാതെ നല്ല കുറുകിയ വെജിറ്റബിള്‍ കുറുമ തയ്യാറാക്കിയാലോ? വെജിറ്റബിള്‍ കുറുമ തയാറാക്കുമ്പോള്‍ ഒരു സ്പൂണ്‍ ഓട്‌സ് പൊടിയോ, കോണ്‍ഫ്‌ളോറോ, അരിപ്പൊടിയോ, മൈദയോ ചേര്‍ത്താല്‍ തേങ്ങയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.
വേണ്ട ചേരുവകള്‍
ബീന്‍സ് 2 കപ്പ്
കാരറ്റ് 2 കപ്പ്
ഉരുളക്കിഴങ്ങ് 2 കപ്പ്
ഫ്രഷ് പീസ് 2 കപ്പ്
ഉപ്പ് ആവശ്യത്തിന്
ഓട്‌സ്‌പൊടി 1 സ്പൂണ്‍
പച്ചമുളക് 2 എണ്ണം
സവാള 1 എണ്ണം
Also Read : ഗോതമ്പുപൊടിയുണ്ടോ വീട്ടില്‍? പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം സ്‌നാക്‌സ്
തക്കാളി 1 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂണ്‍
വെജിറ്റബിള്‍ മസാല 1 സ്പൂണ്‍
ചെറിയ ഉള്ളി 1 എണ്ണം
പാകം ചെയ്യുന്ന വിധം
ആദ്യം പച്ചക്കറികള്‍ എല്ലാം ഒരു വിസില്‍ വരുന്നത് വരെ കുക്കറില്‍ വേവിക്കുക.
ഒരു കഷ്ണം ഉള്ളി , 4-5 അല്ലി വെളുത്തുള്ളി , പച്ച മുളക്, കറിവേപ്പില, അല്പം ഗരം മസാല , മഞ്ഞള്‍പൊടി , കുരുമുളക് ഇവ ചെറിയ തീയില്‍ അല്‍പനേരം വറുത്തെടുത്ത് നന്നായി അരച്ചെടുക്കണം.
ഇതും ഓട്‌സ് പൊടിയും വേവിച്ച പച്ചക്കറിയിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളം കൂടി ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ കടുകും കറിവേപ്പിലയും താളിച്ച് ഒഴിച്ചു ഇറക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here