രാത്രി ചപ്പാത്തിയോടൊപ്പം ടേസ്റ്റി വെജിറ്റബിള്‍ കുറുമ

രാത്രി ചപ്പാത്തിക്കുമൊപ്പം കഴിക്കാന്‍ പറ്റിയ സ്വാദുള്ള വെജിറ്റബിള്‍ കുറുമ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍….

ബീന്‍സ് 2 കപ്പ്
കാരറ്റ് 2 കപ്പ്
ഉരുളക്കിഴങ്ങ് 2 കപ്പ്
ഫ്രഷ് പീസ് 2 കപ്പ്
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് 2 എണ്ണം
സവാള 1 എണ്ണം
തക്കാളി 1 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂണ്‍
വെജിറ്റബിള്‍ മസാല 1 സ്പൂണ്‍
ചെറിയ ഉള്ളി 1 എണ്ണം

ALSO READ:രാത്രിയിൽ കഞ്ഞിക്ക് ഉണ്ടാക്കാം ഈ ടേസ്റ്റി ചമ്മന്തി

ആവശ്യപ്പെടുന്ന വിധം

ആദ്യം പച്ചക്കറികള്‍ എല്ലാം ഒരു വിസില്‍ വരുന്നത് വരെ കുക്കറില്‍ വേവിക്കുക. ഒരു കപ്പ് തേങ്ങ, ഒരു കഷ്ണം ഉള്ളി, 4-5 അല്ലി വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, അല്‍പം ഗരം മസാല , മഞ്ഞള്‍പൊടി , കുരുമുളക് ഇവ ചെറിയ തീയില്‍ അല്‍പ നേരം വറുത്തെടുത്ത് നന്നായി അരച്ചെടുക്കണം. വേവിച്ച പച്ചക്കറിയിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളം കൂടി ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ കടുകും കറിവേപ്പിലയും താളിച്ച് ഒഴിച്ചു ഇറക്കാം.കുറുമ തയ്യാര്‍!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News