കുറച്ച് കടലാസും വൃത്തിയുള്ള തുണിയും ഉണ്ടോ! എന്നും ചപ്പാത്തി പരത്തി കഷ്ടപ്പെടണ്ട

മലയാളികള്‍ക്കും ഗോതമ്പ് വിഭവങ്ങളില്‍ പ്രിയപ്പെട്ടവയാണ് പുട്ടും ചപ്പാത്തിയും, ഇതില്‍ കുറച്ച് കൂടുതല്‍ പ്രിയം ചപ്പാത്തിയോടാണെന്ന് പറയുന്നതിലും വലിയ തെറ്റില്ല. പാക്കറ്റുകളിലായി എത്തുന്ന ചപ്പാത്തികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. മാവ് കുഴച്ച് പരത്തിയെടുക്കുന്ന പെടാപാടോര്‍ത്താണ് പലരും പാക്കറ്റ് ചപ്പാത്തികളില്‍ അഭയം തേടുന്നത്. എന്നാല്‍ വീട്ടില്‍ തന്നെ ചപ്പാത്തി ഉണ്ടാക്കി സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ എന്നും ഇതുണ്ടാക്കാന്‍ പാടുപെടേണ്ട. അതിനായുള്ളൊരു പൊടിക്കൈ പറഞ്ഞു തരാം.

ALSO READ:  ‘ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 70 ശതമാനവും പുകയില കമ്പനികളുടെ കയ്യിൽ’, ഇതേക്കുറിച്ച് ആളുകളെ അറിയിക്കാനാണ് അങ്ങനെ ചെയ്തതെന്ന് ഫഹദ്

രുചിക്കും ഗുണത്തിനും മാറ്റമൊന്നും ഉണ്ടാകില്ല. പാകം ചെയ്ത ചപ്പാത്തി വൃത്തിയായി സൂക്ഷിക്കാന്‍ കഴിയണം. സമയവും ലാഭിക്കാം ഒപ്പം എന്നും മാവുകുഴച്ചും പരത്തിയുമുള്ള കഷ്ടപ്പാടും ഒഴിവാക്കാം. ഇനി എങ്ങനെ മുന്‍കൂട്ടി ചപ്പാത്തി ഉണ്ടാക്കാമെന്ന് പറയാം.

ALSO READ:  ഏറ്റവും കൂടുതൽ സഹായിച്ചത് ആര്? ബ്ലെസി പറഞ്ഞ ആ ഒരാൾ ആര്? തന്നെ സഹായിച്ചവരുടെ പേരുകൾ വെളിപ്പെടുത്തി നജീബ്, ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് സോഷ്യൽ മീഡിയ

ആദ്യം മാവു തയ്യാറാക്കാം. അതിനായി ഗോതമ്പോ, ആട്ടയിലോ ഉപ്പു ചേര്‍ത്ത് ചൂടുവെള്ളത്തില്‍ നന്നായി കുഴക്കുക. അതിന് ശേഷം സ്വാദും മൃദുത്വവും കൂട്ടാന്‍ ഒരു ടീസ്പൂണ്‍ എണ്ണ ചേര്‍ത്ത ശേഷം വൃത്തിയുള്‌ല ഒരു തുണി കൊണ്ടു മൂടി അടച്ചുവയ്ക്കുക. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം ഈ മാവെടുത്ത് ഉരുളയാക്കി പരത്തിയെടുക്കാം. ഇനി നമ്മുടെ ഇഷ്ടമനുസരിച്ച് എണ്ണ അല്ലെങ്കില്‍ നെയ്യ് പുരട്ടി ചപ്പാത്തിയുടെ രണ്ടുവശവും നന്നായി വേവിക്കുക. ഇനിയാണ് ശ്രദ്ധിക്കേണ്ടത്.

ALSO READ:  ‘കേരളത്തിന്റെ ക്രൈസ്തവ പാരമ്പര്യം അറിയാത്തവർക്ക് ബൈബിളിനേക്കാള്‍ വലുത് ആർഎസ്എസിന്റെ വിചാരധാര’; ഇടുക്കി രൂപതക്കെതിരെ ലത്തീൻ സഭ

ഈ ചപ്പാത്തി വെയിലത്ത് ഉണക്കുക, ഇതോടെ ഇവ പരസ്പരം ഒട്ടിപ്പിടിക്കുന്നത് തടയാം. ശേഷം വായു കടക്കാത്ത പാത്രത്തിലോ സിപ് ലോക്ക് ബാഗിലോ ആക്കിയ ഇവ ഫ്രിജില്‍ വയ്ക്കുക. ഓരോ ചപ്പാത്തിക്കുമിടയില്‍ കടലാസ് പേപ്പറോ വൃത്തിയുള്ള തുണിയോ വയ്ക്കുന്നതും നല്ലതാണ്. ഈ ചപ്പാത്തി മൂന്നു നാലു ദിവസം വരെ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ പത്തുമിനിറ്റഅ മുമ്പ് പുറത്തെടുത്തത് വച്ച ശേഷം സാധാരണപോലെ ചൂടാക്കി ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News