ഇന്‍സ്റ്റഗ്രാമിൽ റീച്ച് കൂടാനുള്ള നിർദേശങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി. ഫോളോവർമാരുടെ എണ്ണത്തേക്കാൾ എൻഗേജ്‌മെന്‍റിനാണ് പ്രാധാന്യം നൽകേണ്ടതെന്നാണ് മൊസേരി പറയുന്നത്. അക്കൗണ്ടുകളിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകളിൽ ഫോളോവർമാരുടെ എൻഗേജ്‌മെന്‍റ് നീരിക്ഷിക്കണമെന്നാണ് ആദം മൊസേരി പറയുന്നത് .
ALSO READ: സൈനിക പരിശീലനത്തിനിടെ അപകടം; അഞ്ച് ജവാന്മാർക്ക് വീരമൃത്യു
തുടക്കസമയത്ത് മാത്രമല്ല രണ്ടാഴ്ചയെങ്കിലും എൻഗേജ്മെന്റിന്‍റെ കാര്യത്തിൽ നീരിക്ഷണം വേണം. ആപ്പിലെ ആളുകളില്‍ കൂടുതലും ഫോളോ ചെയ്യാത്ത അക്കൗണ്ടിലെ ഉള്ളടക്കങ്ങളാണ് കാണുന്നത്. റെക്കമെന്‍റേഷനുകൾ എന്നാണ് അതിനെ വിളിക്കുന്നത്. ഇത്തരത്തിൽ റെക്കമന്‍റ് ചെയ്തു വരുന്നവ പലപ്പോഴും ദിവസങ്ങൾക്ക് മുൻപേ പോസ്റ്റ് ചെയ്തതായിരിക്കും. ആയതിനാൽ ദിവസങ്ങളോളം പോസ്റ്റുകൾ നിരീക്ഷിക്കണമെന്ന് മൊസേരി പറയുന്നു.
ഷെയറുകളുടെ എണ്ണം നീരിക്ഷിക്കലിലൂടെയും റീച്ച് കൂടാൻ വഴിയുണ്ട്. ഏറ്റവും അധികം ആളുകൾ ഷെയർ ചെയ്ത ഉള്ളടക്കങ്ങളായിരിക്കും മികച്ചത്. അത് സ്വീകാര്യത കൂട്ടും. റീലുകളേക്കാൾ ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് പങ്കുവെക്കുന്ന കരോസെലുകളിൽ എൻഗേജ്‌മെന്‍റ് വർധിക്കുന്നതിന്റെ കാരണവും മൊസേരി വ്യക്തമാക്കി.
ഫോളോവർമാരുടെ എണ്ണം ആകെയുള്ള റീച്ച് വർധിപ്പിക്കും. ഫോളോവർമാരുടെ എണ്ണം കുറഞ്ഞാലും ഉള്ളടക്കത്തിന്‍റെ എൻഗേജ്‌മെന്‍റെ കൂടുതലാണെങ്കിൽ അത് നല്ലതാണെന്നും ഫോളോവർമാരുടെ എണ്ണം കൂടുകയും എൻഗേജ്‌മെന്‍റ് കുറയുകയും ചെയ്യുന്നത് നെഗറ്റീവാണെന്നും മൊസേരി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here