പല കാര്യങ്ങളും ചെയ്യും മുൻപ് 100 തവണ ആലോചിക്കേണ്ടി വരാറുണ്ടോ നിങ്ങൾക്ക്. എടുത്ത പല തീരുമാനങ്ങളും തെറ്റായിരുന്നു എന്ന് തോന്നാറുണ്ടോ. എല്ലാ ചിന്തകളും അനിശ്ചിതത്വങ്ങളിൽ വന്നു നിൽക്കുന്നത് പോലെ തോന്നുന്നുണ്ടോ. എപ്പോഴും ചിന്തകൾ പാറിപ്പറക്കുന്ന മനോനിലയാണോ നിങ്ങൾക്ക്. ആത്മവിശ്വാസമില്ലായ്മയാണ് ഇത്തരം ചിന്തകളിലേക്ക് നിങ്ങളെ നയിക്കുന്നത്. തോറ്റുപോകുമോ എന്ന ഭയം നിങ്ങളെ വല്ലാതെ അലട്ടുന്നതാവാം പല തീരുമാനങ്ങളും എടുക്കാൻ നിങ്ങൾക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
Also Read: വിമാനം, വിൻഡോ സീറ്റ്, ഒരു പെഗ്… പക്ഷെ പണി പിന്നാലെ വരും; സൂക്ഷിച്ചോ…
പലരും ഇത്തരം ചിന്തകൾക്ക് കീഴടങ്ങി തളർന്നു പോകുന്നവരാണ്. എന്തെങ്കിലും ഒരു കാര്യം ചെയ്യും മുൻപ് അതിന്റെ വരും വരായ്കകളെ കുറിച്ച് നല്ലപോലെ ചിന്തിച്ചിട്ട് ചെയ്യുന്നത് ശീലമാക്കുക. ഇത് നിങ്ങളെ പിന്നീടുള്ള തോൽവിയിൽ നിന്ന് രക്ഷിക്കും. നിങ്ങൾക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യമാണെങ്കിൽ മറ്റു കാര്യങ്ങൾ ചിന്തിച്ച് പിന്തിരിയാതെ ചെയ്യാൻ ഉദ്ദേശിക്കുന്നത് ചെയ്യുക. ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങളെക്കാളും എപ്പോഴും നിങ്ങളുടെ താല്പര്യങ്ങൾക്കും അഭ്യുപ്രായങ്ങൾക്കും പ്രാധാന്യം കൊടുക്കുക.
Also Read: ഗൂഗിൾ ഫോട്ടോസിനെ പറ്റി ചേട്ടന് വലിയ ധാരണ ഒന്നും ഇല്ല അല്ലെ..? മെമ്മറീസ് എഡിറ്റ് ചെയ്യാൻ പഠിച്ചാലോ…
തോൽവികൾക്ക് മുന്നിൽ തളരാതെ തോൽവികളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുക. നിങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് മാത്രം കാര്യങ്ങൾ ചെയ്യുക. സ്വന്തം താല്പര്യങ്ങൾക്ക് വിപരീതമായോ മറ്റുള്ളവരുടെ പ്രേരണ കൊണ്ടോ തീരുമാനങ്ങൾ എടുക്കുന്ന പ്രവണത ഒഴിവാക്കാം. നിങ്ങൾ കഴിയുന്ന തരത്തിലൊക്കെ ശ്രമിച്ചിട്ടും ഇത്തരം അനിശ്ചിതത്വം ചിന്തകളിൽ നിലനിൽക്കുന്നുവെങ്കിൽ ഒരു മനഃശാസ്ത്രജ്ഞന്റെയോ മനോരോഗവിദഗ്ധന്റെയോ സഹായം തേടാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here