അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കണോ? ഈ ടിപ്‌സുകൾ പരീക്ഷിച്ചു നോക്കു

ഒരു ദിവസത്തിൽ ഏറെ സമയവും സ്മാർട്ട്ഫോണിന്റെ സ്ക്രീനിൽ കുടുങ്ങി കിടക്കുകയാണെന്നൊരു തോന്നൽ നിങ്ങൾക്കുണ്ടോ? ഏറെ സമയം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം കുറക്കാനുള്ള ചില നുറുങ്ങു വിദ്യകൾ ഇതാ…

ഫോണിന്റെ സ്ക്രീൻ ടൈം സെറ്റ് ചെയ്യുക. ഈ സെറ്റിംഗ്സ് ഫോണിൽ ഓൺ ആക്കി ഇടുന്നതിലൂടെ സ്ക്രീൻ ടൈം മാനേജ് ചെയ്യാൻ സാധിക്കും.

Also Read: സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കുമ്പോഴും ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ചിന് ഐസിഐസിഐ ബാങ്കില്‍ നിന്നും ശമ്പളമെന്ന് ആരോപണം, വ്യാപക വിമര്‍ശനം

ഫോൺ ഇടക്കിടക്ക് എടുത്ത് നോക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കുക. ഫോൺ ചെക്ക് ചെയ്യുന്ന ടൈം ഗ്യാപ് 30 മിനിട്ട് ആക്കുക. കൂടാതെ ഫോണിലെ ആപ്പുകളുടെ നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്തിടുക.

നിങ്ങൾ ഫോൺ അമിതമായി ഉപയോഗിക്കുന്നുണ്ടെങ്കിൽ, ഫോണിലെ DND അഥവാ Do Not Disturb മോഡ് ഓണാക്കുക. ഫോണിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിനു പകരം സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുക. കൂടാതെ ഒഴിവുസമയങ്ങളിൽ മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

Also Read: കൂടുതൽ മൈലേജും മോഹവിലയും; ബജാജിന്റെ ചേതക് ഇ വി വാങ്ങാൻ ഇനി കാരണങ്ങൾ ഏറെ…!

ഫോണിന്റെ ഉപയോഗം ഇതുകൊണ്ടും കുറയ്ക്കാൻ സാധിക്കുന്നില്ല എങ്കിൽ ദിവസവും ഫോൺ കുറച്ചുനേരം സ്വിച്ച് ഓഫ് ചെയ്യുക. ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ കിടക്കയുടെ സമീപത്ത് വെക്കുന്നത് ഒഴിവാക്കുക.

സ്മാർട്ട്ഫോണിന്റെ അമിതോപയോഗം കൊണ്ടുണ്ടാകുന്ന ഉറക്കകുറവ്, ശ്രദ്ധ കേന്ദ്രികരിക്കാനുള്ള ബുദ്ധിമുട്ടുകൾ, വിശ്രമമില്ലായ്മ മുതലായ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ ടിപ്‌സുകൾ പരീക്ഷിച്ചു നോക്കു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News