ഫോണിന്റെ ബാറ്റെറിലൈഫ് വേഗം കുറഞ്ഞുപോകുന്ന പ്രശ്നം എല്ലാവർക്കുമുണ്ട്. പുതിയ ഫോൺ വാങ്ങി ആദ്യനാളുകളിൽ ഫോൺ ബാറ്ററി നിലനിൽക്കുന്നതിൽ പ്രശ്നമുണ്ടാകാൻ സാധ്യതയില്ല. എന്നാൽ സമയം കഴിയുന്തോറും ബാറ്ററി ലൈഫ് നിലനിൽക്കുന്നത് കുറഞ്ഞു വരുന്നതായി നമ്മൾ ശ്രദ്ധിക്കും. ഫോൺ വാങ്ങുന്നത് മുതൽ തന്നെ നല്ല രീതിയിലുള്ള പരിചരണം നൽകിയാൽ വർഷങ്ങളോളം മികച്ച പ്രകടനം നടത്താൻ നിങ്ങളുടെ സ്മാർട്ട് ഫോണിന്റെ ബാറ്ററിയിക്ക് സാധിക്കുന്നതായിരിക്കും.
Also Read: ബര്‍ഗര്‍ ഇഷ്ടമാണോ? എങ്കില്‍ വീട്ടിലുണ്ടാക്കിയാലോ…
നിങ്ങളുടെ ഫോണിന്റെ ബ്രൈറ്റ്നസ് ഫോണിന്റെ ബാറ്ററി ലൈഫ് സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ബ്രൈറ്റ്നസ് 65 – 70 ശതമാനമാക്കി ഉപയോഗിക്കുന്നത് ബാറ്റെറിലൈഫ് നിലനിർത്താൻ ഒരു പരിധി വരെ സഹായിക്കും. 16 ഡിഗ്രി സെൽഷ്യസ് മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയാണ് ഫോണുകൾ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ താപനില. ഇന്ത്യയിലെ കാലാവസ്ഥ അനുസരിച്ച് തുറസായ സ്ഥലങ്ങളിൽ സ്മാർട്ട് ഫോൺ ഉപയോഗം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. ഒരിക്കലും ഫോൺ ചാർജ് ചെയ്യുമ്പോൾ 100 ശതമാനം ചാർജ് വരെ എത്തിക്കരുത്. 80 ശതമാനം വരെ ചാർജ് കയറുന്നതാണ് ബാറ്ററിയുടെ ആരോഗ്യത്തിന് നല്ലത്. ഇപ്പോൾ ഇറങ്ങുന്ന പല ഫോണുകളിലും 80 ശതമാനം ആകുമ്പോൾ തന്നെ ചാർജ് കയറുന്ന സംവിധാനം ഓട്ടോമാറ്റിക് ആയി ഓഫ് ആകുന്ന സാങ്കേതിക വിദ്യയുണ്ട്. ഇത് ഫോണിന്റെ ബാറ്ററിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതായിരിക്കും.
Also Read: ലെമണ്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
ഇന്റർനെറ്റിനായി മൊബൈൽ ഡാറ്റകൾ ഉപയോഗിക്കുമ്പോൾ ഫോണിന്റെ ബാറ്ററി കൂടുതലായി പ്രവർത്തിക്കേണ്ടി വരും എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ പരമാവധി വൈഫൈ ഉപയോഗിക്കാൻ ശ്രമിക്കുന്നത് ബാറ്ററി നിലനിർത്താൻ സഹായിക്കും. നിങ്ങളുടെ ഫോണിന് വേണ്ടി മാത്രം നിർമ്മിച്ച ചാർജറുകൾ ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here