മീശ അഹങ്കാരവും അലങ്കാരവുമായി കൊണ്ട് നടക്കുന്നവരാണ് ആൺകുട്ടികൾ. മീശ വളരാനായി പഠിച്ച പണി പതിനെട്ടും ആൺകുട്ടികൾ നോക്കുമ്പോൾ അത് കളയാനുള്ള കുറുക്കുവഴികൾ അന്വേഷിക്കുന്നവരാണ് പെൺകുട്ടികൾ. ത്രെഡിങും വാക്‌സും ഹെയർ റിമൂവർ ക്രീമും എല്ലാം ഉപയോഗിച്ച് ചുണ്ടിനു മുകളിലെ രോമം കളയുവാനുള്ള തത്രപാടിലാണ് പെൺകുട്ടികൾ.
എന്നാൽ വളരെ ഈസിയായി ചെലവൊന്നുമില്ലാതെ ചുണ്ടിനു മുകളിലെ മീശകളയാം. അതും നമ്മുടെ അടുക്കളയിലെ ഐറ്റംസ് ഉപയോഗിച്ച് കൊണ്ട് തന്നെ.അതിനുള്ള ചില പൊടി കൈകൾ ഇതാ
ALSO READ:കെട്ടിടത്തില്‍നിന്നും അസഹനീയമായ ദുര്‍ഗന്ധം; കണ്ടെത്തിയത് 115 അഴുകിയ മൃതദേഹങ്ങള്‍, ഞെട്ടലോടെ ഒരു നാട്
നാരങ്ങയും പഞ്ചസാരയും
ഒരു ടേബിൾ സ്പൂൺ പഞ്ചസാരയിൽ നാരങ്ങാ നീര് പിഴിഞ്ഞ് നന്നായി യോജിപ്പിക്കുക. പേസ്റ്റ് രൂപമായതിന് ശേഷം അത് ചുണ്ടിന്റെ മുകൾ ഭാഗങ്ങളിലായി പുരട്ടാം. ഒരു 15 മിനുട്ട് നേരമെങ്കിലും തേച്ച് പിടിപ്പിക്കണം. ശേഷം കഴുകിക്കളയാം.
പാലും മഞ്ഞളും
ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞളും ഒരു ടേബിള്‍ സ്പൂണ്‍ പാലും നന്നായി മിക്സ് ചെയ്യുക.ശേഷം ഈ പേസ്റ്റ് ചുണ്ടിനു മുകളിൽ പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് വെള്ളം ഉപയോഗിച്ച് പതുക്കെ തടവിയ ശേഷം കഴുകി കളയുക. ഈ മിശ്രിതം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ പുരട്ടിയാൽ ചുണ്ടിന് മുകളിലെ രോമങ്ങൾ നന്നായി കുറയും.
ചെറുപയർ പൊടിയും പാലും
ഒരു ടേബിള്‍ സ്പൂണ്‍ പാലും ഒരു ടേബിള്‍ സ്പൂണ്‍ ചെറുപയര്‍ പൊടിയും കാല്‍ ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റാക്കി മാറ്റം. ശേഷം ഈ പേസ്റ്റ് നിങ്ങളുടെ ചുണ്ടുകള്‍ക്ക് മുകളില്‍ പുരട്ടി 15 മുതൽ 20 മിനുട്ട് വരെ വയ്ക്കാം. അത് ഏകദേശം ഉണങ്ങിയ ശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് തുടച്ച് കളയാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here