മുടിയുടെ ആരോഗ്യവും സംരക്ഷണവും കുറെയാളുകളെ അലട്ടുന്ന പ്രശ്നമാണ്. ഇതിനു പലവിധ പരിഹാരങ്ങളും നമ്മൾ തേടുകയും ചെയ്യാറുണ്ട്. എന്നാൽ ദൈനംദിന ഭക്ഷണ രീതികളും മുടിയെ സംരക്ഷിക്കുന്നതിൽ നല്ല പങ്ക് വഹിക്കുന്നുണ്ട്. മുടി കൊഴിച്ചിൽ തടയാനും, മുടിയുടെ ആരോഗ്യം നിലനിർത്താനും, നമ്മൾ കഴിക്കുന്ന ഭക്ഷ്യവിഭവങ്ങൾ കൂടി പങ്കു വഹിക്കുന്നുണ്ട്.
Also Read: സിംപിളാണ് സ്വീറ്റും; ഓണസദ്യയ്ക്ക് വിളമ്പാം ഏത്തയ്ക്ക പച്ചടി
മുട്ട
പ്രോട്ടീൻ,വിറ്റാമിൻ ബി12,ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്ന മുട്ട, മുടിവളരുന്നതിനുള്ള മികച്ച ഭക്ഷണമാണ്.
പാൽ
പാലിലടങ്ങിയിട്ടുള്ള ബയോട്ടിൻ മുടി കൊഴിച്ചിലിനെ ഒരു പരിധി വരെ തടയും. പാലിൽ മാത്രമല്ല പാലുൽപ്പന്നങ്ങളായ തൈര്, വെണ്ണ എന്നിവയിലും ബയോട്ടിനടങ്ങിയിട്ടുണ്ട്.
ചുവന്ന ചീര
ചീര കാഴ്ചയക്ക് സഹായക്കുന്നതുപോലെ തന്നെ മുടി വളരുന്നതിലും സഹായിക്കുന്നുണ്ട്. ഇരുമ്പ്,വിറ്റാമിൽ എ,വിറ്റാമിൽ സി,പ്രോട്ടീൻ എന്നിവയുടെ കലവറയാണ് ചീര.
Also Read: അടുക്കളയിൽ പല്ലി ശല്യമോ? ദേ ഇതൊന്ന് പരീക്ഷിക്കൂ…
ഫാറ്റി ഫിഷ്
മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും സഹായിക്കും.
വാൾനട്ട്
ബയോട്ടിൻ,വിറ്റമിൻ ബി, വിറ്റമിൻ ബി6, വിറ്റമിൻ ബി9, വിറ്റമിൻ ഇ, പ്രൊട്ടീൻ, മഗ്നീഷ്യം എന്നിവ വാൾനട്ട്സിൽ അടങ്ങിയിട്ടുണ്ട് അത് തലയോട്ടിയെ പോഷിപ്പിക്കും.
കറിവേപ്പില
കഴിക്കുന്നതു മാത്രമല്ല കറിവേപ്പില അരച്ച് തലയോട്ടിൽ തേച്ചു പിടിപ്പിക്കുന്നതും മുടിയുടെ വളർച്ചയ്ക്കും കറുപ്പ് നിറം നിലനിർത്തുന്നതിനും സാഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here