സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഈ വിഭവങ്ങള്‍ കഴിക്കൂ

ജോലിഭാരം കൊണ്ടും മറ്റ് ജീവിത പ്രശ്‌നങ്ങള്‍ കൊണ്ടും സമ്മര്‍ദ്ദത്തിലാകുന്നവരാണ് മിക്കവരും. അത്തരത്തിലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴവര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മാതളനാരങ്ങ

മാതള നാരങ്ങയിലെ ആന്റിഓക്സിഡന്റ്, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിന്‍ എ തലച്ചോറിലെ കോശങ്ങളെ നീര്‍ക്കെട്ട്, ഓക്സിഡേറ്റീവ് സ്ട്രെസ്സ് എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. വിഷാദരോഗം കുറയ്ക്കാനും ഈ പഴം സഹായിക്കും. ജ്യൂസ് അടിച്ചോ, തൈരിനൊപ്പം സലാഡായോ മാതളനാരങ്ങള്‍ കഴിക്കാം.

Also Read: കാലടി സംസ്‌കൃത സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; 5 സെന്ററുകളില്‍ എസ്എഫ്‌ഐക്ക് എതിരില്ലാതെ ജയം

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ജ്യൂസടിച്ചും സാലഡും കറിവെച്ചുമൊക്കെ ബീറ്റ്റൂട്ട് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അവക്കാഡോ

മോണോസാച്ചുറേറ്റഡ് കൊഴുപ്പിനാല്‍ സമൃദ്ധമാണ് അവക്കാഡോ. ഇവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല സമ്മര്‍ദ്ദ ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താനും അവക്കാഡോ നല്ലതാണ്.

ബ്ലൂബെറി

ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ബ്ലൂബെറി, പ്രത്യേകിച്ച് ഫ്‌ലേവനോയിഡുകള്‍. ഇവ ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാനും ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. നമ്മളില്‍ നിരന്തമുണ്ടാകുന്ന മൂഡ് മാറ്റത്തിനും ബ്ലൂബെറി നല്ലതാണ്. സ്മൂത്തിയിലോ ഓട്മീലിലോ ചേര്‍ത്ത് ബ്ലൂബെറി കഴിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News