വെള്ളം കുടിക്കാന്‍ മടിയാണെങ്കില്‍ ജലാംശം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ…

ആരോഗ്യകരമായ ശരീരത്തിന് വെള്ളത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് പലര്‍ക്കും മടിയുള്ള കാര്യമാണ്. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. അത്തരത്തില്‍ വെളളം കുടിക്കാന്‍ മടിയുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍

1 ഭക്ഷണത്തോടൊപ്പം വെള്ളവും കുടിക്കുക. നാരങ്ങ, ഓറഞ്ച്, കുക്കുമ്പര്‍ തുടങ്ങിയവ ചേര്‍ത്തും വെള്ളം കുടിക്കാം.

2 സൂപ്പ്, പായസം, ചാറു കറികള്‍ തുടങ്ങിയ വിഭവങ്ങള്‍ തെരഞ്ഞെടുക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.

3 അവോക്കാഡോ, തക്കാളി, തണ്ണിമത്തന്‍ തുടങ്ങിയ ഫലങ്ങളിലും ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്.

4 ഇടവേളയെടുത്ത് ദിവസം മുഴുവന്‍ വെള്ളം കുടിക്കാന്‍ ശ്രമിക്കുക.

5 ചര്‍മ്മത്തിലൂടെ അമിതമായ ജലനഷ്ടം തടയുന്നതിന് മോയ്‌സ്ചറൈസര്‍ പ്രയോഗിച്ച് നിര്‍ജ്ജലീകരണം തടയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News