‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ; ഉദ്ഘാടനം ജൂണ്‍ 7ന്

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നൂതന സംരഭമായ ‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഗുണ നിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും ആപ്പിലൂടെ അറിയാന്‍ കഴിയും. ഭക്ഷ്യസുരക്ഷാ നിയമത്തെ കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്.

ഭക്ഷ്യസുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ ആപ്പില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ ഉപഭോക്താകള്‍ക്ക് ഈ ആപ്പിലൂടെ പരാതികള്‍ നല്‍കാന്‍ കഴിയും. വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കിയ 1600 ഹോട്ടലുകളാണ് ഇപ്പോള്‍ ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്. കൂടുതല്‍ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി ആപ്പില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്.

ഭക്ഷ്യസുരക്ഷാ ബോധവത്കരണ സെമിനാറിന്റെയും ‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും.ലോക ഭക്ഷ്യസുരക്ഷാ ദിനമായ ജൂണ്‍ 7 രാവിലെ 10.30 ന് മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് ചടങ്ങ്.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന് നിരവധി പ്രവര്‍ത്തനങ്ങളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി വരുന്നത്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമാണ് കേരളം. നല്ല ഭക്ഷണം നാടിന്റെ അവകാശം ക്യാംപയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഓയില്‍, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിയവ ആവിഷ്‌കരിച്ച് നടപ്പാക്കി. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുക, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പ് നടപ്പാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News