ദിവസവും വാഴപ്പഴം കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ തണുപ്പുകാലത്ത് പണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്നാണ് പലരുടെയും സംശയം.
തണുപ്പുകാലത്ത് എല്ലുകളുടെ ബലം മെച്ചപ്പെടുത്താന്‍ പഴത്തില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, മഗ്‌നീഷ്യം സഹായിക്കും. രാത്രി കിടക്കുന്നതിന് മുന്‍പ് ഒന്നോ രണ്ടോ പഴം കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഊര്‍ജ്ജത്തിന്റെ തോത് കൂട്ടാനും വാഴപ്പഴം കഴിക്കുന്നത് സഹായിക്കുന്നു. പഴത്തില്‍ അടങ്ങിയ ഫൈബര്‍ ദഹന പ്രക്രീയ എളുപ്പത്തിലാക്കും.
Also Read: നിങ്ങള്‍ക്ക് വണ്ണം കുറയ്ക്കണോ ? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…
എന്നാല്‍ പഴം ശരീരത്തില്‍ കഫം ഉണ്ടാക്കുന്നതിനാല്‍ ജലദോഷം, ശ്വാസകേശ തടസം, സൈനസൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here