ബീഫ് കഴിക്കില്ലെന്ന് കങ്കണയുടെ വാദം; പൊളിച്ചടുക്കി ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍

ബോളിവുഡ് നടിയും ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിന്റെ അവകാശവാദത്തെ പൊളിച്ചടിക്കിയിരിക്കുകയാണ് ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈര്‍. താന്‍ ബീഫ് കഴിക്കില്ലെന്നായിരുന്നു കങ്കണയുടെ വാദം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കങ്കണ ബീഫ് കഴിക്കുമെന്ന ആരോപണങ്ങള്‍ തള്ളി എക്‌സില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിറകേയാണ് കങ്കണയുടെ പഴയൊരു ഇന്റര്‍വ്യു തന്നെ മുഹമ്മദ് സുബൈര്‍ എക്‌സില്‍ പങ്കുവച്ചത്.

ALSO READ:  ലോക്സഭാ തെരഞ്ഞെടുപ്പ്; ആലപ്പുഴയിൽ ബിജെപിയിൽ വിഭാഗീയത രൂക്ഷം

താനൊരു അഭിമാനിയായ ഹിന്ദുവാണെന്നും താന്‍ ബീഫോ മറ്റേതെങ്കിലും മാംസമോ കഴിക്കാറില്ലെന്നും കങ്കണ പറഞ്ഞിരുന്നു. തന്നെ കുറിച്ച് അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി യോഗ – ആയുര്‍വേദ ജീവിതരീതി പിന്തുടരുന്ന താന്‍ അത് പ്രോത്സാഹിപ്പിക്കുന്നുമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഇത്തരം തന്ത്രങ്ങള്‍ ഫലിക്കില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്നും കങ്കണ പറഞ്ഞു. അതേസമയം ഒരുഭിമുഖത്തില്‍ ബീഫും സ്റ്റീക്കും കഴിക്കുന്നത് അമ്മ വിലക്കിയിരുന്നെങ്കിലും താന്‍ കഴിച്ചിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്.

ALSO READ:  പൗരത്വനിയമവും കശ്മീര്‍ വിഷയവും പ്രതിപാദിക്കാതെ കോൺഗ്രസിന്റെ പ്രകടന പത്രിക; പ്രതികരിക്കാതെ കേരളത്തിലെ നേതാക്കളും

അഭിമുഖങ്ങള്‍ക്കിടയില്‍ നിങ്ങള്‍ പലതവണ ഒരിക്കല്‍ നിങ്ങള്‍ ബീഫ് ഇഷ്ടപ്പെട്ടിരുന്നുവെന്ന് പല തവണ പറഞ്ഞിട്ടുണ്ടെന്നും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നിങ്ങള്‍ വീഗനായതെന്നും മുഹമ്മദ് സുബൈര്‍ എക്‌സില്‍ കുറിച്ചു. ബീഫോ മറ്റെന്തെങ്കിലും മാംസമോ കഴിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് കങ്കണ 2019 മെയ് 24ന് എക്സില്‍ കുറിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News