ഒരുതവണയെങ്കിലും ഉരുളക്കിഴങ്ങ് തൊലിയോടെ കഴിച്ചിട്ടുണ്ടോ? എങ്കില്‍ ഇതുകൂടി അറിയുക

രുചിയിലും ഗുണത്തിലും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പൊതുവേ നമ്മള്‍ തൊലി കളഞ്ഞാണ് ഉരുളക്കിഴങ്ങ് കഴിക്കാറുള്ളത്. എന്നാല്‍ ഉരുളക്കിഴങ്ങുതൊലി കളയാതെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഗുണകരം

ഉരുളക്കിഴങ്ങുതൊലിയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ പല കെമിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായ ഒന്നാണ്. നാഡികള്‍ക്കും പൊട്ടാസ്യം അത്യാവശ്യമാണ്. ഉരുളക്കിഴങ്ങു തൊലിയോടെ കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, ധാതുക്കള്‍, മിനറലുകള്‍, വൈറ്റമിനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ഒരുമിച്ചു നല്‍കും.

ശരീരത്തിന് അത്യാവശ്യം വേണ്ട ഒരു ഘടകമാണ് അയേണ്‍. ഉരുളക്കിഴങ്ങു തൊലിയില്‍ ഇതു ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഉരുളക്കിഴങ്ങ്‌തൊലിയിലെ ഫൈബര്‍ കോശങ്ങള്‍ ഗ്ലൂക്കോസ് വലിച്ചെടുക്കുന്ന പ്രക്രിയ പതുക്കെയാക്കും. ഇതുവഴി പ്രമേഹം പോലുള്ള രോഗങ്ങള്‍ തടയാനും കുറയാനും സഹായിക്കും.

ഉരുളക്കിഴങ്ങ് തൊലിയോടെ പാചകം ചെയ്താലും രുചിയില്‍ വലിയ വ്യത്യാസം വരില്ലെന്നൊരു കാര്യം കൂടിയുണ്ട്. പക്ഷേ ഉരുളക്കിഴങ്ങ് തൊലിയോടെ കഴിക്കുമ്പോള്‍ അത് നന്നായി വൃത്തിയായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News