വെണ്ടക്ക പതിവായി കഴിച്ചാല്‍ ഗുണങ്ങളേറെ

വെണ്ടക്ക കഴിക്കാന്‍ ചിലര്‍ക്ക് ഇഷ്ടമാണെങ്കിലും ഭൂരിപക്ഷം ആളുകള്‍ക്കും വലിയ താല്പര്യമില്ലാത്ത ഒന്നാണത്. എന്നാല്‍ ആരോഗ്യഗുണങ്ങളുള്ള പച്ചക്കറിയാണിത്. എന്തൊക്കെയാണ് ഗുണങ്ങളെന്ന് നോക്കാം.

വെണ്ടക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുന്നു. വെണ്ടക്കയിലെ നാരുകളുടെ ഉള്ളടക്കം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പോളിഫെനോള്‍, ഫൈബര്‍ തുടങ്ങിയ സംയുക്തങ്ങള്‍ വെണ്ടക്കയില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവര്‍ക്കും പ്രമേഹ സാധ്യതയുള്ളവര്‍ക്കും ഇത് ഗുണം ചെയ്യും.

Also Read: വിവാഹ നിശ്ചയം മുടങ്ങിയതില്‍ പ്രകോപിതനായി; പതിനാറുകാരിയുടെ കഴുത്തറുത്ത് തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

വെണ്ടക്ക കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇവയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്,. രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്നു.നാരുകളുടെ ഉയര്‍ന്ന ഉള്ളടക്കം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.വിറ്റാമിന്‍ സി, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ അസ്ഥികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News