കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ കുടുംബം സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ബംഗലൂരുവില്‍ നിന്നും ധര്‍മസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിലേയ്ക്കായിരുന്നു യാത്ര.
ഹെലികോപ്റ്റര്‍ ധര്‍മസ്ഥലയില്‍ ഇറങ്ങിയ ഉടനെയായിരുന്നു ഇസി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ശിവകുമാറിന്റെ ഭാര്യയും മകനും മകളും മകളുടെ ഭര്‍ത്താവും സഞ്ചരിച്ച ഹെലികോപ്റ്ററാണ് പരിശോധിച്ചത്.
തെരഞ്ഞെടുപ്പുമായി യാത്രയ്ക്ക് ബന്ധമില്ലെന്നും ഇതു സംബന്ധിച്ച് നേരത്തെ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പൈലറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഹെലികോപ്റ്റര്‍ പൂര്‍ണമായും പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
ധര്‍മ്മസ്ഥലയില്‍ ഹെലികോപ്ടര്‍ ഇറങ്ങിയ ഉടന്‍ ഹെലികോപ്റ്റര്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു. മെയ് 10-ന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാര്‍ച്ച് 31 ന് ചിക്കബെല്ലാപുര ജില്ലയിലെ ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചിരുന്നു.
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം കര്‍ണാടകയില്‍ കണക്കില്‍പ്പെടാത്ത 253 കോടി രൂപ വിലമതിക്കുന്ന പണം, സ്വര്‍ണം, സൗജന്യങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here