പകർപ്പവകാശ ലംഘനത്തിൽ ഇളയരാജയ്ക്ക് തിരിച്ചടി. ഇളയരാജയുടെ 4,500 ഗാനങ്ങളിൽ അദ്ദേഹത്തിന് പ്രത്യേക അവകാശമുണ്ടെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെ വെല്ലുവിളിച്ചുകൊണ്ട് എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രതിഫലം വാങ്ങിയതിന് ശേഷവും പാട്ടുകളുടെ മേല്‍ കമ്പോസര്‍ക്ക് അവകാശമില്ലെന്ന് എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
‘1970 നും 1990 നും ഇടയിൽ രചിച്ച ഗാനങ്ങളുടെ പകർപ്പവകാശം ഇളയരാജയ്ക്ക് നൽകാനാവില്ല, കാരണം അവയുടെ അവകാശം നിലനിർത്തിയിട്ടില്ല. മാത്രമല്ല, എ ആര്‍ റഹ്മാന്‍ ഇത്തരത്തില്‍ ആദ്ദേഹത്തിന്റെ പാട്ടുകളുടെ പകർപ്പവകാശം നേടിയെടുത്തത് പ്രത്യേകമായി കരാറുണ്ടാക്കിക്കൊണ്ടാണ്. ഇളയരാജയുടെ കാര്യത്തില്‍ അങ്ങനെയൊരു കാരറില്ല’, തങ്ങൾക്കെതിരെ ഇളയരാജ സമർപ്പിച്ച ഹർജിയിൽ എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ വിശദീകരണം നൽകി.
അതേസമയം, കഴിഞ്ഞ ഒരു മാസത്തോളമായി കൂലി മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങൾക്കെതിരെ ഇളയരാജ നിയമപോരാട്ടം നടത്തി വരികയാണ്. തന്റെ അനുവാദമില്ലാതെ തന്റെ പാട്ടുകൾ സിനിമയിൽ ഉപയോഗിച്ചു എന്നാണ് ഇളയരാജ കോടതിയിൽ വാദിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here