തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം സെൻററുകൾ താൽക്കാലികമായി അടച്ചു

കനത്ത മഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം സെൻററുകൾ താൽക്കാലികമായി അടച്ചു. തിരുവനന്തപുരത്തെ വനംവകുപ്പിന് കീഴിലുള്ള പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്നാണ് അധികൃതർ വ്യക്തമാക്കി. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലാണ് ഇക്കോ ടൂറിസം സെൻററുകളിലേക്കുള്ള പ്രവേശനം നിരോധിച്ചത്.

ALSO READ: നാടിൻറെ പൊതുവായ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയാണ് നവ കേരള സദസ്; മുഖ്യമന്ത്രി

അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. രണ്ടു ജില്ലകളിലും അതീവ ജാഗ്രത തുടരുകയാണ്. തെക്കൻ കേരളത്തിൽ ഇന്ന് പരക്കെ മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: കേരളത്തെ തെരഞ്ഞെടുത്ത് എ ഐ; രാജ്യത്തെ മികച്ച മൂന്ന് എ ഐ സ്റ്റാർട്ടപ്പുകളിൽ ഒന്ന് കേരളത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News