സാമ്പത്തിക സാക്ഷരതാ ക്വിസ്സിന്റെ സംസ്ഥാന തല മത്സരം പൂർത്തിയായി , അർജുനും നിരഞ്ജനും ജേതാക്കൾ

സർക്കാർ സ്കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഭാരതീയ റിസർവ് ബാങ്ക്, സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരതാ ക്വിസ്സിന്റെ സംസ്ഥാന തല മത്സരത്തിൽ പത്തനംതിട്ട ജില്ലയിലെ ജി എച്ച്എസ്എസ്& വി എച്ച്എസ്എസ് കലഞ്ഞൂരിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അർജുൻ എസ് കുമാർ , നിരഞ്ജൻ വി. എന്നിവർ ജേതാക്കളായി. ഉപജില്ലാ , ജില്ലാ തല മത്സരങ്ങൾക്കൊടുവിൽ ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന തല മത്സരത്തിൽ വിജയിച്ച ടീമിന് സൗത്ത് സോൺ മത്സരത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ സാധിക്കും.തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ച് നടന്ന മത്സരത്തിൽ ഗവണ്മെന്റ് ബോയ്സ് എച്ച്എസ്എസ് ആറ്റിങ്ങൽ , ഗവണ്മെന്റ് എച്ച്എസ്എസ് പാട്യം ( കണ്ണൂർ ജില്ലാ ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .

also read:ദുഷിച്ചു നാറിയ കേന്ദ്രഭരണത്തെ തുറന്നുകാട്ടാന്‍ കൈരളി ന്യൂസിന് ക‍ഴിഞ്ഞു, ‘ന്യൂസ് ആന്‍ഡ് വ്യൂസിന്’ നന്ദി അറിയിച്ച് പ്രേക്ഷകന്‍

മത്സരത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത ആർബിഐ റീജിയണൽ ഡയറക്ടർ ശ്രീ തോമസ് മാത്യു , ആർബിഐ ഇന്റഗ്രേറ്റഡ് ബാങ്കിങ് ഓംബുഡ്മാൻ ശ്രീ ആർ കമലക്കണ്ണൻ ,പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അഡിഷണൽ ഡയറക്ടർ ശ്രീ ആർ സന്തോഷ് കുമാർ ,എസ്എൽബിസി കൺവീനർ ശ്രീ പ്രേംകുമാർ , ആർബിഐ ജനറൽ മാനേജർ ഡോ സെഡ്രിക് ലോറൻസ് , ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ കെബി ശ്രീകുമാർ എന്നിവർ വിജയികൾക്കും , പങ്കെടുത്തവർക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു.സംസ്ഥാനതല ക്വിസ്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് 20 ,000 രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ,000 രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 10 ,000 രൂപയും ആണ് സമ്മാനത്തുകയായി ലഭിക്കുക.

also read:കോഴിക്കോട് വിദ്യാർത്ഥിക്ക് നേരെ ക്രൂര മർദനം , ആറ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News