‘ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ല എന്നതിന്റെ കൃത്യമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം’: അമര്‍ത്യ സെന്‍

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ല എന്നതിന്റെ കൃത്യമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അമര്‍ത്യ സെന്‍. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുളള ആശയം ഉചിതമല്ല എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത് മുന്‍ സര്‍ക്കാരിന്റെ കോപ്പി മാത്രമെന്നും അദ്ദേഹം വിമർശിച്ചു.

Also read:കൊല്ലത്ത് കെഎസ്ആർടിസി ബസും ടെമ്പൊ ലോറിയും കൂട്ടിയിടിച്ച് അപകടം; ടെമ്പൊ ഡ്രൈവർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മഹാത്മാ ഗാന്ധിയുടെയും രവീന്ദ്രനാഥ ടാഗോറിന്റെയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും നാട്ടില്‍ ഹിന്ദുരാഷ്ട്രം എന്ന അജണ്ട നടപ്പാക്കാന്‍ പാടില്ല. ഇന്ത്യയുടെ യഥാര്‍ഥ സ്വത്വം അതല്ലെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ ദേശീയ മാധ്യമത്തോട് സംസാരിക്കുമ്പോഴായിരുന്നു ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തത്. എല്ലാ തെരഞ്ഞെടുപ്പിന് ശേഷവും മാറ്റമുണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. പണക്കാരനും പാവപ്പെട്ടവനും തമ്മിലുളള അന്തരം ഇപ്പോള്‍ വര്‍ദ്ധിക്കുകയാണ്. ആളുകളെ വിചാരണ കൂടാതെ തടവിലാക്കുന്നത് തുടരുകയാണെന്നും ഇതവസാനിപ്പിക്കണമെന്നും അമര്‍ത്യാസെന്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News