തൊഴിലില്ലായ്മയുടെ കണക്കുകൾ പുറത്തുവിടുന്നില്ല; ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാൻ നീക്കം; ഡോ.പരകാല പ്രഭാകർ

രാജ്യത്തിന്റെ സമ്പദ്‌ഘടന അപകടത്തിലാണെന്നും ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി മാറ്റാനുള്ള നീക്കം പ്രതിരോധിക്കണമെന്നും പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞനും ധനമന്ത്രി നിർമല സീതാരാമന്റെ പങ്കാളിയുമായ ഡോ. പരകാല പ്രഭാകർ. മണിപ്പൂർ കത്തിയമരുമ്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാതീയമായ ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുമ്പോഴും മോദി സർക്കാർ ഇതിനെതിരെ നിശബ്ദത പാലിക്കുകയാണെന്നും  അദ്ദേഹം പറഞ്ഞു. “നോട്ടു നിരോധനത്തിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾ’ എന്ന വിഷയത്തിൽ സമദർശി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

also read :അട്ടപ്പാടി പ്ലാവരത്ത് ലോറി മറിഞ്ഞ് അപകടം

രാജ്യത്തിന്റെ സമ്പദ്‌ഘടന അപകടത്തിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പദ്‌വ്യവസ്ഥയെന്നല്ല, ഒന്നിനെക്കുറിച്ചും ധാരണയില്ലെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ ഗുജറാത്ത്‌ മോഡലെന്നത് വെറും പ്രചാരണതന്ത്രം മാത്രമാണ്. അടിസ്ഥാന വികസന പ്രശ്‌നങ്ങളിൾക്ക് ഇനിയും പരിഹാരമായിട്ടില്ല, ഗുജറാത്തിൽ ദേശീയപാത മോടി പിടിപ്പിക്കുമ്പോൾ ഗ്രാമീണ മേഖലയിലെ റോഡുകൾ തകർന്നുകിടക്കുകയാണെന്നും ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയും താളം തെറ്റിഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കേരളത്തിലെ സ്ഥിതി നേരെ മറിച്ചാണ്‌. അടിസ്ഥാന വികസനത്തിലാണ്‌ കേരളം ആദ്യം ഊന്നൽ നൽകുന്നത്‌. വിദ്യാഭ്യാസം, ‌ആരോഗ്യം, പഞ്ചായത്ത്‌ രാജ്‌ തുടങ്ങി എല്ലാ മേഖലയിലും മികവാണെന്നും അദ്ദേഹം പറഞ്ഞു.

also read :204 കുടുംബങ്ങൾക്ക് പാർപ്പിടം; ആലപ്പുഴ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് സമുച്ചയം

നോട്ട്‌ നിരോധിച്ചാൽ കള്ളപ്പണം തിരിച്ചുവരുമെന്നും ഭീകരവാദത്തിന്‌ ധനസഹായം മുടങ്ങുമെന്നും പ്രചരിപ്പിച്ചു. എന്നാൽ നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും റിസർവ്‌ ബാങ്കിലേക്ക്‌ തിരിച്ചെത്തുകയാണ് ഉണ്ടായത് . നോട്ട്‌ നിരോധനം നടപ്പിലാക്കിയത്‌ കൊണ്ട്‌ എന്ത്‌ നേട്ടമാണ്‌ ഉണ്ടായതെന്ന്‌ പറയാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ഇതിലൂടെ അസംഘടിത മേഖല താളം തെറ്റുകയാണ് ഉണ്ടായതെന്നും ആ ദുരന്തത്തിൽ നിന്നും ഇനിയും രാജ്യം മോചിതമായിട്ടില്ല . കൂടാതെ കോവിഡിന്‌ ശേഷം രാജ്യത്ത്‌ തൊഴിൽ രഹിതരുടെ എണ്ണം ഉയർന്നുവെന്നും 2016 മുതൽ തൊഴിലില്ലായ്മയെക്കുറിച്ചുള്ള കണക്കുകൾ കേന്ദ്രസർക്കാർ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഗുജറാത്ത്‌ മോഡലെന്നത് വെറും പ്രചാരണതന്ത്രം മാത്രമാണ്. അടിസ്ഥാന വികസന പ്രശ്‌നങ്ങളിൾക്ക് ഇനിയും പരിഹാരമായിട്ടില്ല.
ഗുജറാത്തിൽ ദേശീയപാത മോടി പിടിപ്പിക്കുമ്പോൾ ഗ്രാമീണ മേഖലയിലെ റോഡുകൾ തകർന്നുകിടക്കുകയാണ്‌. ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയും താളം തെറ്റി. എന്നാൽ കേരളത്തിലെ സ്ഥിതി നേരെ മറിച്ചാണ്‌. അടിസ്ഥാന വികസനത്തിലാണ്‌ കേരളം ആദ്യം ഊന്നൽ നൽകുന്നത്‌. വിദ്യാഭ്യാസം, ‌ആരോഗ്യം, പഞ്ചായത്ത്‌ രാജ്‌ തുടങ്ങി എല്ലാ മേഖലയിലും മികവാണെന്നും അദ്ദേഹം പറഞ്ഞു.

also read :വ്ളോഗര്‍ മല്ലു ട്രാവലറിനെതിരെ പീഡന പരാതി നല്‍കി സൗദി അറേബ്യൻ വനിത

കെ എ ജോണി മോഡറേറ്ററായി. കെ എൽ ജോസ്, പി എൻ ഗോപീകൃഷ്‌ണൻ, പ്രൊഫ. എം എൻ സുധാകരൻ, പി കെ അബ്‌ദുൾ ജലീൽ, എൻ പത്മനാഭൻ, ഇ സലാഹുദ്ദീൻ, അഡ്വ. അരുൺ റാവു, അഡ്വ. ആശ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News