കേന്ദ്രസർക്കാർ നയങ്ങളെ രൂക്ഷമായി വിമർശിച്ച് സാമ്പത്തിക പണ്ഡിതൻ പരകാല പ്രഭാകർ

കേന്ദ്രസർക്കാർ നയങ്ങളെ രൂക്ഷമായി വിമർശിച്ച് സാമ്പത്തിക പണ്ഡിതനും കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ. മോഡി സർക്കാർ ഇന്ത്യയെ സാമ്പത്തികമായും സാമൂഹ്യമായും തകർത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോഡി ഭരണത്തിൻ കീഴിൽ ശതകോടീശ്വരൻമാരുടെ എണ്ണത്തിലല്ലാതെ മറ്റൊരു കാര്യത്തിലും രാജ്യത്തിന് ഉയർച്ച ഉണ്ടായിട്ടില്ലെന്ന് പ്രൊഫസർ പരകാല പ്രഭാകർ കണ്ണൂരിൽ പറഞ്ഞു.

Also Read; സി.കെ നാണുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; പ്രതികരണം ഇങ്ങനെ

സേവ് പബ്ലിക് സെക്ടർ ഫോറം കണ്ണൂരിൽ സംഘടിപ്പിച്ച കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സാമ്പത്തിക വിദഗ്ദനായ പരകാല പ്രഭാകർ. കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം രാജ്യത്തിന്റെ സാമൂഹ്യ ഘടനയും മോഡി കാലത്ത് തകർന്നുവെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പൊതുസ്വത്തുക്കൾ ഒന്നൊന്നായി സുഹൃത്തുക്കളായ കോർപ്പറോക്കുകൾക്ക് മോഡി സമ്മാനിക്കുകയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും രാജ്യത്ത് കുതിച്ചുയർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read; വിവാഹവാഗ്‌ദാനം നൽകി പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

സാമൂഹ്യമായി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ഒരു വിഭാഗത്തെ പൗരൻമാരല്ലെന്ന് പറഞ്ഞ് മാറ്റി നിർത്താനാണ് ശ്രമിക്കുനതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഇഷ്ടത്തിന് പുറത്തുള്ളവരെ ഏതു വിധേനയും ശ്വാസം മുട്ടിക്കും. ഫെഡറൽ സംവിധാനവും തകർത്തു. എതിർശബ്ദങ്ങളെ ഇല്ലാതാക്കുകയാണെന്നും പ്രൊഫ പരകാല പ്രഭാകർ പറഞ്ഞു. കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപി യുമായ ഡോ. പികെ ബിജു ഉദ്ഘാടനം ചെയ്തു.സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ അധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News