ബിജെപി 300 സീറ്റുപോലും നേടില്ല, ഉത്തരേന്ത്യയില്‍ തകര്‍ന്നടിയും: പ്രവചനം വൈറലാകുന്നു

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ ഭാവി പ്രവചിച്ചിരിക്കുകയാണ് സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ പങ്കാളിയുമായ പരകാല പ്രഭാകര്‍. ബിജെപിക്ക് 200 മുതല്‍ 220 സീറ്റുകളെ ലഭിക്കുകയുള്ളെന്നും എന്‍ഡിഎ സഖ്യം 272 സീറ്റുകള്‍ക്ക് താഴെക്ക് പോകുമെന്നും ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ കരണ്‍ ഥാപ്പറിനോട് അദ്ദേഹം പറഞ്ഞു.

ALSO READ:  അഞ്ചാംഘട്ട പ്രചരണം നാളെ അവസാനിക്കും: മോദി ഇന്ന് മുംബൈയില്‍

ഇത്തരത്തില്‍ മോശം പ്രകടനം എന്‍ഡിഎ സഖ്യം കാഴ്ചവെച്ചാല്‍ നരേന്ദ്രമോദിയുടെ ഭാവി, ലോകചരിത്രം നോക്കുകയാണെങ്കില്‍ മിക്കവാറും എല്ലാ എല്ലാ സ്വേച്ഛാധിപതികളും കൈവിലങ്ങുകളിലോ ശവപ്പെട്ടികളിലോ അവസാനിക്കുന്നു എന്നായിരുന്നു ബിജെപിയുടെ കടുത്ത വിമര്‍ശകന്‍ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടത്. പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയില്‍ ബി.ജെ.പിക്ക് കുറഞ്ഞത് ’80-95′ സീറ്റുകളെങ്കിലും നഷ്ടപ്പെടും.

ALSO READ: പുടിന്‍ ബീജിംഗില്‍, റഷ്യ – ചൈന ബന്ധം കൂടുതല്‍ ശക്തമാകുന്നു

സാമ്പത്തിക ദുരുപയോഗം, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, സാമൂഹിക ധ്രുവീകരണം എന്നിവ ഉള്‍പ്പെടെ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതായി താന്‍ വിശ്വസിക്കുന്ന നിരവധി മേഖലകള്‍ പ്രഭാകര്‍ ഉയര്‍ത്തിക്കാട്ടി. കര്‍ഷകര്‍, യുവജനങ്ങള്‍, ന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവരുള്‍പ്പെടെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അതൃപ്തി ഭരണകക്ഷിക്കെതിരെയുള്ള തിരിച്ചടിയുടെ സൂചകങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News