ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്നതാണ് കേരളത്തിന്റെ നേട്ടങ്ങൾ; പ്രശംസിച്ച് സാമ്പത്തിക വിദഗ്ദ്ധൻ

കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ച് സാമ്പത്തിക വിദഗ്ദൻ ധർമകീർത്തി ജോഷി. ഏറക്കുറെ വികസിത രാജ്യങ്ങൾക്കു സമാനമാണ് കേരളത്തിന്റേ  ആഗോള നിലവാരത്തിലുള്ള മനുഷ്യശേഷി വികസന സൂചികകൾ എന്നാണ് ധർമകീർത്തി ജോഷി പറഞ്ഞത്.

ALSO READ:ഓടിക്കളിച്ച് കുരുന്നുകള്‍; നൊമ്പരമായി അങ്കോളയില്‍ നിന്നുള്ള വീഡിയോ, ഓര്‍മയായി ഒരു കുടുംബം

കേരള മാതൃകയിൽ ഇന്ത്യയിൽ പൊതുവേ ഈ ഘടകങ്ങൾ പുരോഗതി ഉണ്ടായിരുന്നെങ്കിൽ രാജ്യത്തിന്റെ വളർച്ച അതിവേഗത്തിലാകുമായിരുന്നു. ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്നതാണു കേരളത്തിന്റെ നേട്ടങ്ങൾ. ഏതൊരു സമ്പദ്ഘടനയുടെയും പുരോഗതിയിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ നിർണായകമാണ് എന്നും അദ്ദേഹം പറഞ്ഞു.ബജറ്റ് പ്രഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിലേക്കു വരുന്ന വിദേശ പണത്തിന്റെ 20% ലഭിക്കുന്നതു കേരളത്തിനാണ്. അതുവഴി രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിലും കേരളം പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സ്വകാര്യമേഖലയിലാണ് വൻ തോതിൽ തൊഴിലുണ്ടാവേണ്ടത് എന്നും അതിനായി പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം നൽകുന്നതും കമ്പനികളിലെ ഇന്റേൺഷിപ്പിന്റെ ചെലവ് നൽകുന്നതും മറ്റുമായ ബജറ്റ് നിർദേശങ്ങൾ സ്വാഗതാർഹമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: വ്യത്യസ്ത മോഷണ സംഭവങ്ങളിൽ കൊല്ലം നഗരത്തിൽ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിലായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News