പേടിഎമ്മിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ച് നിക്ഷേപം സ്വീകരിച്ചു, നിക്ഷേപങ്ങളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചു, തുടങ്ങിയുള്ള ആക്ഷേപങ്ങള്‍ക്ക് പിന്നാലെയാണ് ഇ ഡി അന്വേഷണം. റിസര്‍വ് ബാങ്കും പേടിഎം ബാങ്കിനെതിരെ നടപടി തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 29 മുതല്‍ പേടിഎമ്മിന്റെ ഫാസ്ടാഗ്, ടോപ് അപ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും വിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പേടിഎമ്മിനെതിരെ ഇഡി അന്വേഷണം നടക്കുന്നതായി ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെമ നിയമം ലംഘിച്ചതിനാലിത് എന്നാണ് വിവരം. പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ കഴിഞ്ഞയാഴ്ച ആര്‍ബിഐ ഗവര്‍ണറെയും ധനമന്ത്രി നിര്‍മ്മല സീതാരാമനെയും കണ്ടിരുന്നു.
എന്നാല്‍ തീരുമാനത്തില്‍ പുനഃപരിശോധനയുണ്ടാകില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഗുപ്ത അറിയിച്ചിരുന്നു. ‘പുനഃപരിശോധനയുണ്ടാകുമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ ഞാന്‍ വ്യക്തമായി പറയുകയാണ്, ഈ തീരുമാനത്തില്‍ പുനഃപരിശോധനയുമുണ്ടാകില്ല’; ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു.
ALSO READ:രജിസ്ട്രേഷനില്ലാതെ വില്ല പദ്ധതി പരസ്യം; ‘ഗ്രീന്‍ സിറ്റി’യ്ക്ക് കെ-റെറയുടെ നോട്ടീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here