ദില്ലി മദ്യ നയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിനെതിരെ ഇഡി കോടതിയിൽ

മദ്യ നയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഇ ഡി കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിനായുള്ള ഇഡിയുടെ അഞ്ചാമത്തെ സമൻസും തള്ളിയ സാഹചര്യത്തിലാണ് ഇഡി കോടതിയെ സമീപിച്ചത്. റോസ് അവന്യൂ കോടതി ബുധാനാഴ്ച ഇഡിയുടെ അപേക്ഷ പരിഗണിക്കും.

Also Read: ‘ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ട വിവാദം സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ മാഷ് ഖേദം പ്രകടിപ്പിച്ചതോടുകൂടി അവസാനിച്ചു’: മന്ത്രി സജി ചെറിയാൻ

ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്താനാണ് ബിജെപി ശ്രമം. ഇതിന്‍റെ ഭാഗമായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. നേരത്തെ ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയാണ് തനിക്ക് നോട്ടീസ് അയച്ചതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. സാക്ഷിയായാണോ പ്രതിയായാണോ താന്‍ ഹാജരാകേണ്ടതെന്ന് പോലും നോട്ടീസില്‍ ഉണ്ടായിരുന്നില്ല. തന്നെ വിളിച്ചതിനുള്ള കാരണവും സൂചിപ്പിച്ചിരുന്നില്ല. തന്നെ ഇഡി വിളിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും ചില നേതാക്കള്‍ പറഞ്ഞ ശേഷമാണ് നോട്ടീസ് ലഭിച്ചത്. ഇത് സംശയമുണര്‍ത്തുന്നതാണെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

Also Read: ‘ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന, കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ബജറ്റ് ആകും ഇത്തവണത്തേത്’: മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News