ജാർഖണ്ഡിൽ 32 കോടിയുടെ കള്ളപ്പണക്കേസ്: കോൺഗ്രസ് മന്ത്രി ആലംഗീർ ആലത്തെ ഇ.ഡി അറസ്റ്റ് ചെയ്തു

കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ ഇ.ഡി അറസ്റ്റ് ചെയ്തു. പഴ്സനൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുസഹായിയിൽനിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്ത സംഭവത്തിലാണ് അറസ്റ്റ്. ഇയാളുടെ ഫ്ലാറ്റിൽനിന്ന് 32 കോടി രൂപയാണ് ഇ.ഡി പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ഇ.ഡി ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സെക്രട്ടറിയായ സഞ്ജീവ് ലാലിനെ ഇ.ഡി കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടുസഹായിയായ ജഹാംഗീർ ആലവും അറസ്റ്റിലായിരുന്നു.

Also read:ലൈംഗികാതിക്രമ കേസിൽ കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രഫസർക്ക് വീണ്ടും സസ്പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News