പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ റിസോർട്ട് കണ്ടുകെട്ടി ഇഡി; 2.53 കോടിയുടെ ആസ്തി

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ വില്ലകളും ഭൂമിയും ഇഡി കണ്ടുകെട്ടി. പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എംകെ അഷ്റഫിന്റെ മാങ്കുളത്തുള്ള മൂന്നാർ വില്ലയായ വിസ്താ എന്ന റിസോർട്ടാണ് ഇഡി സീൽ ചെയ്തത്.

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ അഷറഫ് തീഹാര്‍ ജയിലില്‍ തടവിലാണ്. ഈ കേസിലാണ് ഇഡിയുടെ തുടർനടപടി. മാങ്കുളത്ത് സ്ഥിതി ചെയ്യുന്ന നാലുവില്ലകള്‍ ഉള്‍പ്പെട്ട റിസോര്‍ട്ട് മൂന്നാര്‍ വിസ്തയും 6.75 ഏക്കര്‍ ഭുമിയുമാണ് ഇഡി സീല്‍ ചെയ്തത്.2.53 കോടിയുടെ വസ്തുവകകൾ പിടിച്ചെടുത്തതായി ഇഡി വ്യക്തമാക്കി
കള്ളപ്പണം വെളുപ്പിക്കുന്നതിനായാണ് മൂന്നാര്‍ വില്ല വിസ്ത പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചതെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Also Read: ഡോ. വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിനെ സർവീസിൽ നിന്ന് പുറത്താക്കി

തീവ്രവാദ പ്രവര്‍ത്തനങ്ങൾക്കെതിരായ നടപടികളുടെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ടിനെ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. പോപ്പുലർഫ്രണ്ടിന്റെ ആശയപ്രചാരണം ഈ സ്ഥാപനം കേന്ദ്രീകരിച്ചു നടന്നിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കർശന നടപടിയുമായി ഇ ഡി രംഗത്തെത്തിയത്. പോപ്പുലർ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ ഗ്രീൻവാലി എൻഐഎ കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു.

Also Read: ‘ദേവസ്വത്തിന് ലഭിക്കുന്ന പണം മിത്തു മണി എന്ന് പറഞ്ഞ് കളിയാക്കുന്നത് ശരിയല്ല’; സലിം കുമാറിന് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here