മഹാദേവ് വാതുവെപ്പ് കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ഇഡി കേസെടുത്തു. വിശ്വാസ ലംഘനം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് 6000 കോടി രൂപയുടെ അഴിമതിയിൽ ബാഗേലിന് പങ്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഓഹരിവിപണിയിൽ പണം നിക്ഷേപിക്കുന്നതിനായി മഹാദേവ് ആപ് നിരവധി ഡമ്മി അക്കൗണ്ടുകളും വ്യാജ ബാങ്ക് സ്ഥാപനങ്ങളും ഉപയോഗിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. കേസിൽ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥര്യം ഉൾപ്പെട്ടിട്ടുണ്ടന്നൊണ് വിവരം. കേസിൽ ബാഗേൽ ഉൾപ്പെടെ 16 പേരാണ് പ്രതി പട്ടികയിൽ ഉള്ളത്.
Also Read: വിവരം സൈറ്റിൽ ചേർത്തില്ല; ചോദിച്ചിട്ടും നൽകിയില്ല; പിഎസ്‌സിയോട് വിശദീകരണം തേടി വിവരാവകാശ കമ്മിഷൻ
മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ മാർച്ച് എട്ടിന് രണ്ടുപേരെ ഇ.ഡി അറസ്റ്റുചെയ്തിരുന്നു. കേസിൽ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
Also Read: ഇലക്ട്രറല്‍ ബോണ്ട്: കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here