മുന്‍മന്ത്രി കെ ബാബുവിന്‍റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. 2007 നും 2016നുമിടയില്‍ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും ഇ ഡി കണ്ടെത്തി.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും ഇ ഡി വ്യക്തമാക്കി.
കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് എഫ് ഐ ആറിന്‍റെ പശ്ചാത്തലത്തിലാണ് ഇ ഡി അന്വേഷണം തുടങ്ങിയത്. 2018 മാര്‍ച്ചില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇ ഡിയും ശരിവെക്കുകയായിരുന്നു. 2007 ജുലൈ 1നും 2016 മെയ് 31നുമിടയിലുള്ള കാലയളവില്‍ കെ ബാബു വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.ഇക്കാലയളവില്‍ 25.82 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഇ ഡി അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഈ സാഹചര്യത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 25.82 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയത്.അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13(1)(e) പ്രകാരം കെ ബാബു കുറ്റം ചെയ്തതായും ഇ ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ ഡി അറിയിച്ചു.
2 വര്‍ഷം മുന്‍പ് കെ ബാബുവിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.അന്വേഷണത്തിന്‍റെ ഭാഗമായി വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.നിലവില്‍ തൃപ്പൂണിത്തുറ എം എല്‍ എയായ കെ ബാബു 2011 മുതല്‍ 2016വരെയുള്ള യു ഡി എഫ് സര്‍ക്കാരില്‍ എക്സൈസ് തുറമുഖവകുപ്പ് മന്ത്രിയായിരുന്നു.ഇക്കാലത്തുള്‍പ്പടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്‍റെയും ഇ ഡിയുടെയും കണ്ടെത്തല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here