കരുവന്നൂര്‍ കേസില്‍ ഇഡിക്ക് തിരിച്ചടി. കരുവന്നൂര്‍ ബാങ്കില്‍ നിന്നും പിടിച്ചെടുത്ത ആധാരങ്ങള്‍ തിരികെ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബാങ്ക് അധികൃതര്‍ അപേക്ഷ നല്‍കിയാല്‍ വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങള്‍ തിരികെ നല്‍കണമെന്നും അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല്‍ ആധാരം തിരികെ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Also Read : മഹാരാഷ്ട്രയില്‍ മരുന്നും ചികിത്സയും ലഭിക്കാതെ മരിച്ചവരുടെ എണ്ണം 35 ആയി ഉയര്‍ന്നു
അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചിരുന്നു. 282 കോടി രൂപ നിക്ഷേപകര്‍ക്ക് കൊടുക്കാനുണ്ടെന്നും 73 കോടി രൂപ ഇതുവരെ നല്‍കിയെന്നും 50കോടി രൂപ കൂടി നല്‍കാന്‍ ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒരാള്‍ക്കും ഒരു രൂപ പോലും നഷ്ടമാവാത്ത രീതിയില്‍ കരുവന്നൂര്‍ ബാങ്കിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. പുനരുദ്ധാരണ നിധി ഉടന്‍ നിലവില്‍ വരും. കേരള ബാനിന്റെ പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥനെ കരുവന്നൂര്‍ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ആയി നിയമിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.
Also Read : ‘ന്യൂസ് ക്ലിക്ക്’ മേധാവിയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ഇതുവരെ 73കോടി രൂപ തിരിച്ചു നല്‍കിയിട്ടുണ്ട് എന്നും 50കോടി രൂപ ഉടന്‍ നല്‍കാന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. അന്‍പതിനായിരം രൂപ വരെ നിക്ഷേപമുള്ളവര്‍ക്ക് മുഴുവന്‍ തുകയും ഒരു ലക്ഷത്തിനു മുകളില്‍ നിക്ഷേപം ഉള്ളവര്‍ക്ക് ആദ്യ ഘട്ടത്തില്‍ അന്‍പതിനായിരം രൂപയും ലഭ്യമാക്കും. ചികിത്സ, വിവാഹം തുടങ്ങി അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് മാനദണ്ഡം അനുസരിച്ച് കൂടുതല്‍ തുക ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2011 മുതല്‍ ബാങ്കില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. 2019ലാണ് പരാതി കിട്ടിയത്. പരാതി കിട്ടിയപ്പോള്‍ തന്നെ അന്വേഷണം ആരംഭിക്കുകയും റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഉണ്ടായ ഇഡി ഇടപെടല്‍ രാഷ്ട്രീയം ലക്ഷ്യം വച്ചുള്ളതാണെന്ന് വ്യക്തമാണെന്നും സഹകരണ മേഖലയെ തകര്‍ക്കാന്‍ ഉള്ള എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോല്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here