സിപിഐഎം നേതാക്കളെ ഇ ഡി വേട്ടയാടുന്നു; എം എം വര്‍ഗീസ്

പി ആര്‍ അരവിന്ദാക്ഷനെ ഇ ഡി അറസ്റ്റ് ചെയ്ത നടപടി വേട്ടയാടലെന്ന് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്. സിപിഐഎം ഇതിനെ ശക്തമായി നേരിടുമെന്ന് എം എം വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ലക്ഷ്യമാണ് ഇതെന്നും എം എം വര്‍ഗീസ് പറഞ്ഞു.

Also Read: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; ദേശീയ നിയമ കമ്മിഷന്റെ യോഗം നാളെ ദില്ലിയില്‍ ചേരും

ആര്‍എസ്എസ്, സംഘപരിവാര്‍ അജണ്ട കേന്ദ്രം ഇഡിയിലൂടെ നടപ്പാക്കുന്നു. പലരുടെയും പേര് വലിച്ചിഴയ്ക്കാനാണ് ശ്രമമെന്നും എം.എം.വര്‍ഗീസ് പറഞ്ഞു. ഇഡിയുടെ ആരോപണങ്ങള്‍ ശരിവയ്ക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. നിയമപരമായി ഏതറ്റംവരെയും പോകുമെന്നും എം.എം.വര്‍ഗീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News