60 കോടിയോളം രൂപയുടെ തട്ടിപ്പ്; മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടിനെ ഇഡി ചോദ്യം ചെയ്യുന്നു

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ ബാങ്ക് മുൻ പ്രസിഡണ്ട് കുര്യൻ പള്ളത്തിനെ ഇഡി ചോദ്യം ചെയ്യുന്നു. കോൺഗ്രസ് ഭരണസമിതി അധികാരത്തിലിരിക്കെയായിരുന്നു ബാങ്കിൽ ക്രമക്കേട് നടന്നത്. അതേസമയം കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ഇഡി നിർദ്ദേശപ്രകാരം ഹാജരായ സഹകരണ സംഘം രജിസ്ട്രാർ ടിവി സുഭാഷിൽ നിന്നും മൊഴിയെടുക്കൽ തുടരുകയാണ്.

Also Read; വൈദ്യുതി വില കൂട്ടിയും കല്‍ക്കരി വില ഇരട്ടിയാക്കിയും അദാനി കൊള്ളയടിച്ചത് കോടികള്‍

60 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന മാവേലിക്കര താലൂക്ക് സഹകരണബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി അന്വേഷണം നടക്കുന്നത്. ഇതിൻറെ ഭാഗമായാണ് ചോദ്യം ചെയ്യുന്നതിനായി ബാങ്ക് മുൻ പ്രസിഡണ്ട് കുര്യൻ പള്ളത്തിനെ കൊച്ചി ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയത്. 2016 ഡിസംബറിലാണ് കോൺഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ നടന്ന കോടികളുടെ തട്ടിപ്പ് പുറത്തു വന്നത്.

Also Read; ഗാസയില്‍ നിന്നും 11 ലക്ഷം പേർ ഉടൻ ഒഴിയണം; ഇസ്രയേലിന്റെ മുന്നറിയിപ്പ്; വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് യുഎന്‍

മാനേജർ, രണ്ട് ജീവനക്കാർ, ബാങ്ക് സെക്രട്ടറി എന്നിവരും പ്രസിഡന്റും ഭരണ സമിതി അംഗങ്ങളുമായിരുന്നു പ്രതികൾ. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ 65 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും വലിയ ക്രമക്കേടാണ് കണ്ടെത്തിയത്. 2021 ലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസം ബാങ്ക് മുൻ മാനേജർ ജ്യോതി മധുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് അന്നത്തെ ഭരണസമിതി അംഗവും പിന്നീട് ബാങ്ക് പ്രസിഡണ്ടുമായിരുന്ന കുര്യൻ പള്ളത്തിനെ ഇഡി ചോദ്യം ചെയ്യാൻ വിളിച്ചത്.എന്നാൽ യഥാർത്ഥ കുറ്റക്കാരെ പുറത്തുകൊണ്ടുവന്നത് തങ്ങളാണെന്നായിരുന്നു കുര്യന്റെ അവകാശവാദം.

Also Read; ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം; ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News