മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം; സൗബിനെ ചോദ്യം ചെയ്യും

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം. നിർമ്മാതാവ് ഷോൺ ആൻ്റണിയെ ഇ ഡി ചോദ്യം ചെയ്തു. നടനും, നിർമ്മാതാവുമായ സൗബിൻ ഷാഹിറിനെയും ചോദ്യം ചെയ്യും. കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പോലീസ് കേസ് രെജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇഡി അന്വേഷണം. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിർമ്മാണ ചെലവായതെന്നും അന്വേഷണം നടത്തിയ എറണാകുളം മരട് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

Also Read: ഇടിവെട്ടോടുകൂടിയുള്ള മഴ; പകർച്ചവ്യാധികൾക്കെതിരെ ജാഗ്രതാനിർദേശവുമായി മന്ത്രി വീണ ജോർജ്

40 ശതമാനം ലാഭവിഹിതമാണ് പരാതിക്കാരന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സിനിമ ബോക്ക് ബസ്റ്റർ ഹിറ്റായിട്ടും ഒരു രൂപ പോലും നൽകിയില്ല. ഏഴ് കോടി രൂപയാണ് പരാതിക്കാരനായ സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. സിനിമയ്ക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു.

Also Read: ബാറുടമകളുടെ പണപ്പിരിവ് കേസിൽ പുതിയ വഴിത്തിരിവ്; തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News