കരുവന്നൂരില്‍ പാര്‍ട്ടി പുറത്താക്കിയവരെ മാപ്പുസാക്ഷിയാക്കി സിപിഐഎമ്മിനെ വേട്ടയാടാനാണ് ഇഡി ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിന്റെ ഭാഗമാണ് കണ്ടുകെട്ടലെന്നും ഇതിനെ നിയമപരമായിത്തന്നെ നേരിടുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
മനോരമയും മാതൃഭൂമിയുമാണ് യുഡിഎഫിന്റെ സഖ്യകക്ഷി. ഇവര്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അടുത്ത കക്ഷി ഇഡിയാണ്. സിപിഐഎമ്മിന്റെ ആയിരക്കണക്കിന്ന് ബ്രാഞ്ചിന് സ്വന്തമായി ഭൂമിയും കെട്ടിടവും ഉണ്ട്. ഘടകങ്ങള്‍ ഫണ്ട് പിരിച്ച്് സ്ഥലവും കെട്ടിടവും വാങ്ങുന്നുണ്ട്. ജില്ലാ കമ്മിറ്റിയുടെ പേരിലാണ് രജിസ്‌ട്രേഷന്‍. ഏതെങ്കിലും സൊസൈറ്റിയുടെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതല്ല സിപിഐഎം. തെറ്റായ ഒരു നിലപാടിനെയും പാര്‍ട്ടി അംഗീകരിക്കില്ല. ശരിയായ നിലപാടിന് വേണ്ടിയുള്ള സമരം പാര്‍ട്ടിക്കകത്തും പുറത്തുമുണ്ട്. കരുവന്നൂരില്‍ തെറ്റ് ചെയ്തവരെ പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോളേജ് പ്രിന്‍സിപ്പാള്‍; പ്രതിഷേധം
തെരഞ്ഞെടുപ്പില്‍ സിപിഐഎം ഉയര്‍ത്തിയ യുദ്രാവാക്യം ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ്. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തി, ചാതുര്‍വര്‍ണ്യത്തെ അടിസ്ഥാനമാക്കി പുതിയ ഭരണഘടന വേണം എന്നതാണ് ബിജെപി ഉന്നംവെച്ചത്. 320- 420 സീറ്റുകളില്‍ ജയിക്കുമെന്ന് അവര്‍ പറഞ്ഞത് അതുകൊണ്ടാണ്. ഭരണഘടന മാറ്റാന്‍ ഇത്രയും ഭൂരിപക്ഷം വേണം. ഫെഡറല്‍ സംവിധാനത്തെ ബിജെപിയും ആര്‍എസ്എസ്സും അംഗീകരിക്കുന്നില്ല. ഹിന്ദുത്വ അജണ്ട ഭരണഘടനാപരമായി സാധിക്കില്ല, അടിമുടി ഫാസിസത്തിന് മാത്രമേ അത് നടപ്പിലാക്കാന്‍ സാധിക്കൂ. അതിലേക്കുള കാല്‍വെയ്പ്പാണ് 2025ല്‍ ആര്‍എസ്എസ്സിന്റെ 100ാം വാര്‍ഷികത്തില്‍ നടപ്പിലാക്കാന്‍ ബിജെപിയും ആര്‍എസ്എസ്സും തീരുമാനിച്ചത്. ബിജെപി വിരുദ്ധ വോട്ട് ഏകീകരിച്ചാല്‍ ഇന്ത്യ മുന്നണി സംവിധാനത്തിന് അധികാരത്തില്‍ വരാമായിരുന്നു. കോണ്‍ഗ്രസ് ശരിയായ ദിശാബോധത്തോടെ മുന്‍പോട്ട് പോയിരുന്നെങ്കില്‍ രാജ്യത്തിന്റെ മുഖം മാറുമായിരുന്നു. രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമേ എന്‍ഡിഎയും ഇന്ത്യാ സഖ്യവും തമ്മിലുള്ളൂ. 30 സീറ്റ് അധികം കിട്ടിയിരുന്നെങ്കില്‍ ഭരിക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here